ഓണാട്ടുകര പ്രതിഭാ പുരസ്‌കാരം കൈമാറി

കരുനാഗപ്പള്ളി
ക്ലാപ്പന ഇ എം എസ് ലൈബ്രറി ഏർപ്പെടുത്തിയ ആറാമത് ഓണാട്ടുകര പ്രതിഭാ പുരസ്കാരം ഡോ. എ സാബുവിന് ഡോ അച്യുത് ശങ്കർ എസ് നായർ കൈമാറി. 11,111 രൂപയും പ്രശസ്തി പത്രവും ചിത്രകാരൻ അനിവരവിള രൂപകൽപ്പന ചെയ്ത ശിൽപ്പവും ഉൾപ്പെടുന്നതാണ് അവാർഡ്. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകൾ ഉൾപ്പെടുന്ന ഓണാട്ടുകര പ്രദേശത്തുനിന്നും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്നതിനാണ് പുരസ്‌കാരം. ഗ്രന്ഥശാലാ പ്രസിഡന്റ് ജി അനിത അധ്യക്ഷയായി.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ ആമുഖ പ്രഭാഷണം നടത്തി.വി പി ജയപ്രകാശ് മേനോൻ പ്രശസ്തിപത്ര അവതരണം നടത്തി. വിദ്യാഭ്യാസ പ്രതിഭകളെ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വസന്താരമേശ് അനുമോദിച്ചു. അധ്യാപിക ഗീത വി പണിക്കർ, മുതിർന്ന പത്രവിതരണക്കാരനായ സദാനന്ദൻ പിള്ള എന്നിവരെ ചടങ്ങിൽ ആദരിച്ചു.സെക്രട്ടറി ആർ മോഹനൻ, പഞ്ചായത്ത് പ്രസിഡന്റ് ഒ മിനിമോൾ, ബ്ലോക്ക് പഞ്ചായത്ത്‌അംഗം ദീപ്തി രവീന്ദ്രൻ, ബി ബിനു എന്നിവർ സംസാരിച്ചു. ബാലവേദി കുട്ടികൾ അക്ഷരഗാന ശിൽപ്പം അവതരിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഷയത്തിൽ ഡോ. അച്യുത് ശങ്കർ ക്ലാസെടുത്തു.
0 comments