എല്‍ഡിഎഫ് വിജയത്തിന് എൻ എസ് ആശുപത്രി ജീവനക്കാരും

കേരള കോ –ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ നടന്ന എൻ എസ് സഹകരണ ആശുപത്രി ജീവനക്കാരുടെ തെരഞ്ഞെടുപ്പ് കൺവവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എസ് ജയമോഹൻ ഉദ്ഘാടനംചെയ്യുന്നു
കൊല്ലം
കേരള കോ –ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു)നേതൃത്വത്തിൽ നടന്ന എൻ എസ് സഹകരണ ആശുപത്രി ജീവനക്കാരുടെ തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് ജെ ബിജുകുമാർ അധ്യക്ഷനായി. പ്രാദേശിക സർക്കാരുകളെ ശക്തിപ്പെടുത്തി ഗ്രാമീണ വികസനം സാധ്യമാക്കുന്ന ഇടതുമുന്നണിയുടെ നയങ്ങൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്ന തെരഞ്ഞെടുപ്പു ഫലത്തിനായി ജീവനക്കാർ രംഗത്തിറങ്ങാൻ കൺവൻഷൻ തീരുമാനിച്ചു. ആശുപത്രിയുടെ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ സമാഹരിച്ച ഓഹരി മൂലധനത്തിന്റെ ഒന്നാംഘട്ട തുകയുടെ ചെക്ക് ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രൻ ഏറ്റുവാങ്ങി. ലോകനിലവാരത്തിലേക്ക് ആശുപത്രിയെ വളർത്തിയതിൽ നേതൃത്വം നൽകിയ പി രാജേന്ദ്രന് യൂണിയന്റെ ഉപഹാരം എസ് ജയമോഹൻ കൈമാറി. ജീവനക്കാരുടെ തെരഞ്ഞെടുപ്പ് ഫണ്ട് യൂണിയൻ സംസ്ഥാന സെക്രട്ടറി പി ഷിബു, ജില്ലാ ട്രഷറർ ആർ വർഷ എന്നിവരിൽനിന്ന് ഏറ്റുവാങ്ങി. ഏരിയ സെക്രട്ടറി ആർ അനുരൂപ്, ജില്ലാ കമ്മിറ്റി അംഗം കെ എസ് സവിത, ജില്ലാ സെക്രട്ടറി കെ എൻ അനിൽകുമാർ, വൈസ് പ്രസിഡന്റുമാരായ വി സത്യൻ, ജെ ജിജിരാജ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ എസ് അഭിലാഷ്, അമല അനിൽ എന്നിവർ സംസാരിച്ചു.








0 comments