മർച്ചന്റ് നേവിയിൽ ജോലി വാഗ്ദാനം
പണംതട്ടിയ കൊല്ലം സ്വദേശി അറസ്റ്റിൽ

ആദർശ്
ഷൊർണൂർ
സൗദി അറേബ്യയിൽ മർച്ചന്റ് നേവിയിൽ ജോലി ശരിയാക്കിക്കൊടുക്കാമെന്നുപറഞ്ഞ് പണംതട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം വടമൺ തെക്കേക്കര തെക്കേതിൽ വീട്ടിൽ ആദർശിനെയാണ് (27) ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മെയ്, സെപ്തംബർ മാസങ്ങളിലായി വാടനാംകുറുശി സ്വദേശിയുടെ 3,85,000 രൂപയാണ് വിവിധ അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴി തട്ടിയത്. ജോലി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ വന്നപ്പോഴാണ് യുവാവ് പൊലീസിൽ പരാതി നൽകിയത്. സമാനമായ രീതിയിൽ കണ്ണൂർ ആറളം പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഷൊർണൂർ പൊലീസ് ഇൻസ്പെക്ടർ വി രവികുമാർ, എഎസ്ഐ അബ്ദുൾ റഷീദ്, എസ്-സിപിഒമാരായ നൗഷാദ് ഖാൻ, സജീഷ്, സിപിഒ മുരളി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.








0 comments