കാൽനട ജാഥകൾ സംഘടിപ്പിച്ചു

ചവറ
നരേന്ദ്രമോദി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ കർഷകദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ഒമ്പതിന് നടത്തുന്ന ദേശീയ പണിമുടക്കിന്റെ പ്രചാരണാർഥം കാൽനട ജാഥകൾ സംഘടിപ്പിച്ചു. പന്മന പഞ്ചായത്ത് സംയുക്ത ട്രേഡ് യൂണിയൻ ആഭിമുഖ്യത്തിൽ നടന്ന കാൽനട ജാഥ ടൈറ്റാനിയം ജങ്ഷനിൽ സിപിഐ എം ഏരിയ സെക്രട്ടറി ആർ രവീന്ദ്രൻ ജാഥ ക്യാപ്റ്റൻ സിഐടിയു ഏരിയ പ്രസിഡന്റ് ആർ സുരേന്ദ്രൻപിള്ളയ്ക്ക് പതാക കൈമാറി ഉദ്ഘാടനംചെയ്തു. സിഐടിയു ജില്ലാ കമ്മിറ്റി അംഗം വി സി രതീഷ് കുമാർ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എം വി പ്രസാദ്, നേതാക്കളായ കെ വി ദിലീപ്കുമാർ, കെ ബി ചന്ദ്രൻ, എൻ ആർ ബിജു, മനീഷ്, കമലാധരൻ, ജി ശശികുമാർ, ജയൻ എന്നിവർ സംസാരിച്ചു. വിളംബരജാഥ പുത്തൻചന്തയിൽ സമാപിച്ചു. സമാപന സമ്മേളനം സിഐടിയു ഏരിയ പ്രസിഡന്റ് ആർ സുരേന്ദ്രൻപിള്ള ഉദ്ഘാടനംചെയ്തു. തെക്കുംഭാഗത്ത് സംയുക്തട്രേഡ് യൂണിയൻ നടത്തിയ കാൽനട ജാഥ സിഐടിയു വില്ലേജ് പ്രസിഡന്റ് ടി എൻ നീലാംബരൻ ഉദ്ഘാടനംചെയ്തു. സാബു അധ്യക്ഷനായി. നേതാക്കളായ ഷാജി എസ് പള്ളിപ്പാടൻ, വി കെ വിനോദ്, മഹേന്ദ്രൻ, ശിവപ്രസാദ് എന്നിവർ സംസാരിച്ചു. ചവറയിൽ കൊറ്റൻകുളങ്ങരയിൽ നിന്ന് ആരംഭിച്ച വിളംബരജാഥ ചവറ ബസ്‌സ്റ്റാൻഡിൽ സമാപിച്ചു. സിപിഐ എം ലോക്കൽ സെക്രട്ടറി ജെ ജോയി ഉദ്ഘാടനംചെയ്തു. വിജയധരൻപിള്ള അധ്യക്ഷനായി. ശശികുമാർ, സേവിയർ , രാജൻപിള്ള, എ കെ സജീവ് എന്നിവർ സംസാരിച്ചു.
0 comments