Deshabhimani
ad

ദേശീയപാത 66 നിർമാണം

അപകടസാധ്യത പരിശോധിച്ച്‌ ദേശീയപാത അതോറിറ്റി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jun 22, 2025, 10:53 PM | 1 min read

കൊല്ലം

ആറുവരിപ്പാതയായി വികസിപ്പിക്കുന്ന ദേശീയപാത 66ൽ അപകടസാധ്യത പരിശോധിച്ച്‌ ദേശീയപാത അതോറിറ്റി ടീം. മലബാറിൽ ചിലയിടങ്ങളിലുണ്ടായ ദേശീയപാത തകർച്ച, മണ്ണിടിച്ചിൽ എന്നിവയുടെ പശ്ചാത്തലത്തിലായിരുന്നു ജില്ലയിൽ ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ പരിശോധന നടത്തിയത്. എൻഎച്ച്‌എഐ ഡെപ്യൂട്ടി മാനേജർ വെങ്കിടേഷ്‌ പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കൊറ്റുകുളങ്ങര–-കൊല്ലം ബൈപ്പാസ്‌ റീച്ചിലും കൊല്ലം ബൈപ്പാസ്‌–-കടമ്പാട്ടുകോണം റീച്ചിലും ഒരിടത്തും അപകടസാധ്യത ഇല്ലെന്ന്‌ ഉദ്യോഗസ്ഥസംഘം വിലയിരുത്തി. രണ്ട്‌ റീച്ചുകളിലും അടിപ്പാത നിർമാണം ഏഴ്‌–-ഒമ്പത്‌ മീറ്റർ ഉയരത്തിലാണ്‌. സെമി, ലൈറ്റ്‌ വെഹിക്കിൾ അടിപ്പാത നിർമാണം ഏഴു മീറ്റർ ഉയരത്തിലും മീഡിയം, ലാർജ്‌ അടിപ്പാത നിർമാണം 8.5–-9 മീറ്റർ ഉയരത്തിലുമാണ്‌. കൊറ്റുകുളങ്ങര–-കൊല്ലം ബൈപ്പാസ്‌ റീച്ചിൽ ഇരുപത്‌ അടിപ്പാതയും കരുനാഗപ്പള്ളിയിൽ ഒരു ഫ്ലൈഓവറും (എലിവേറ്റഡ്‌ പാത) ആണുള്ളത്‌. എന്നാൽ കൊല്ലം ബൈപ്പാസ്‌–-കടമ്പാട്ടുകോണം റീച്ചിൽ അടിപ്പാതകൾ കൂടുതലാണ്‌. സമയബന്ധിതമായി ദേശീയപാത നിർമാണം പൂർത്തീകരിക്കാൻ എൻഎച്ച്‌എഐ ഉന്നതസംഘം കരാർകമ്പനികൾക്ക്‌ കർശന നിർദേശം നൽകി. അതിനിടെ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ദേശീയപാത നിർമാണം കോൺക്രീറ്റ്‌ ഒഴികെ നിലച്ചിരിക്കുകയാണ്‌. മണ്ണ്‌ ഫില്ല്‌ ചെയ്യേണ്ട റോഡുപണി ഏതാണ്ട്‌ പൂർണമായും നിലച്ച അവസ്ഥയാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Home