സിപിഐ എം സംസ്ഥാന സമ്മേളനം
പുനലൂരിൽ വിളയും ഭക്ഷണമൊരുക്കാനുള്ള പച്ചക്കറി

സിപിഐ എം സംസ്ഥാന സമ്മേളന പ്രതിനിധികൾക്ക് ഭക്ഷണം ഒരുക്കാനുള്ള പച്ചക്കറിക്കൃഷി സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ്ഘാടനംചെയ്യുന്നു
പുനലൂർ
സിപിഐ എം സംസ്ഥാന സമ്മേളന പ്രതിനിധികൾക്ക് ഭക്ഷണം ഒരുക്കാനുള്ള പച്ചക്കറി പുനലൂരിൽ വിളയിക്കും. പുനലൂർ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൃഷി. കേരള ബാങ്കിൽനിന്ന് കൃഷി ഓഫീസറായി വിരമിച്ച പൗവർ ഹൗസ് ബ്രാഞ്ച് അംഗമായ എസ് പെരുമാളിന്റെ കൃഷിയിടത്തിൽ പച്ചക്കറിക്കൃഷിക്കുതുടക്കമായി. സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ തൈ നട്ട് ഉദ്ഘാടനംചെയ്തു. പയർ, ചീര, തക്കാളി, പച്ചമുളക് എന്നിവ വിളയിക്കും. ജില്ലാ കമ്മിറ്റി അംഗം എസ് ബിജു, ഏരിയ സെക്രട്ടറി പി സജി, പുനലൂർ മുനിസിപ്പൽ ചെയർപേഴ്സൺ കെ പുഷ്പലത, കൗൺസിലർ അരവിന്ദാക്ഷൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ഷാജി, എസ് രാജേന്ദ്രൻനായർ, ആർ ബാലചന്ദ്രൻപിള്ള, എസ് എൻ രാജേഷ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബി പ്രകാശ്, സുബ്രഹ്മണ്യപിള്ള, ബിജു ശാമുവേൽ, ടൈറ്റസ് ലൂക്കോസ്, മണി ബാബു, ബ്രാഞ്ച് സെക്രട്ടറി എസ് ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Related News

0 comments