ശബരിമല തീർഥാടകരുടെ വാനിൽ പിക്കപ് ഇടിച്ചു

പുനലൂർ
ശബരിമല തീർഥാടകരുടെ വാനിൽ പിക്കപ്‌വാൻ ഇടിച്ച് ഡ്രൈവർക്കു പരിക്ക്. കൊല്ലം–- തിരുമംഗലം ദേശീയപാതയിൽ ആര്യങ്കാവ് കോട്ടവാസൽ പള്ളിക്ക് സമീപം ചൊവ്വ പുലർച്ചെ നാലോടെയാണ് അപകടം. പരിക്കേറ്റ പിക്കപ് ഡ്രൈവറെ പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലംകുളത്തുനിന്ന് പുനലൂരിലേക്ക് പച്ചക്കറിയുമായി വന്ന പിക്കപ് പാതയോരത്ത് നിർത്തിയിട്ടിരുന്ന തീർഥാടക വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പിക്കപ് ഡ്രൈവറെ തീർഥാടകർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു.









0 comments