കൊല്ലത്ത് ‘ആഫ്രിക്കന്‍ പെരുന്പാമ്പ്’

കൊല്ലം ശ്രീനാരായണ കോളേജിൽ സംഘടിപ്പിച്ച പെറ്റ് ഫെസ്റ്റിവലിൽ ഇംഗ്ലീഷ് ബാന്റം കോഴിയും ഗ്രീൻ ഇഗ്വാനയുമായി വിദ്യാർഥിനികൾ
ആഫ്രിക്കൻ ബാൾ പെരുമ്പാമ്പ്, ചൈനയിലെ സിങ് ആടുകൾ, വിരൽ വലിപ്പമുള്ള കുഞ്ഞൻ ആമകൾ, നമ്മളാരും കാണാത്ത പക്ഷികളും മൃഗങ്ങളും. അവയെ അടുത്തറിഞ്ഞും ഓമനിച്ചും കുട്ടികളും ചേര്‍ന്നു. ശിശുദിനാഘോഷങ്ങളോട് അനുബന്ധിച്ച് കൊല്ലം ശ്രീനാരായണ കോളേജിൽ മൃഗസംരക്ഷണവകുപ്പും ജില്ലാ ശിശുക്ഷേമ സമിതിയും ചേര്‍ന്ന് സംഘടിപ്പിച്ച മൃഗപക്ഷി ഉത്സവമാണ് പുത്തന്‍ അനുഭവമായത്. പറക്കുന്ന അണ്ണാൻ എന്ന് അറിയപ്പെടുന്ന ഷുഗർ ഗ്ലൈഡർ, അലങ്കാരച്ചിലന്തികളായ ഗോൾഡൻ ടൊറന്റുല, രോമപ്പട്ടു പുതച്ച അംഗോറ വർഗ്ഗത്തിൽപ്പെട്ട മുയലുകൾ, പല്ലിവർഗത്തിലെ ഇഗ്വാനകൾ, പ്രാവുകൾ, ചെറുതത്തകൾ, അലങ്കാരപ്പൂച്ചകൾ, അലങ്കാരക്കോഴികൾ എന്നിങ്ങനെ 24 ഇനങ്ങള്‍ വേറെയുമുണ്ടായി. ബാലവകാശ കമീഷൻ ചെയർപേഴ്സൺ മനോജ്കുമാർ പ്രദർശനം ഉദ്ഘാടനംചെയ്തു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി ഷൈൻകുമാർ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഷൈൻദേവ് എന്നിവർ സംസാരിച്ചു.







0 comments