കെഎസ്‌ആർടിസി ബസിൽ ഇടിച്ച ട്രെയിലർ താഴ്‌ചയിലേക്കു മറിഞ്ഞു

പുനലൂർ
ട്രെയിലർ കെഎസ്ആർടിസി ബസിൽ ഇടിച്ചശേഷം താഴ്ചയിലേക്കു മറിഞ്ഞു. ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ദേശീയപാതയിൽ ഇടമൺ 34ന് സമീപം ചൊവ്വ രാവിലെ 6.45നാണ് അപകടം. തമിഴ്നാട്ടിൽനിന്ന് പുനലൂരിലേക്ക് സിമിന്റുമായി വന്ന ട്രെയിലറാണ് അപകടത്തിൽപ്പെട്ടത്. പാതയോരത്ത് നിർത്തിയിട്ടിരുന്ന ശബരിമല തീർഥാടകരുടെ വാഹനത്തിൽ ഇടിക്കാതിരിക്കാൻ മറുഭാഗത്തുകൂടി കടന്നുവരുമ്പോൾ എതിരെവന്ന ബസിൽ ഇടിക്കുകയായിരുന്നു. വൈദ്യുതിതൂണിലും ഇടിച്ചശേഷം 15 അടിയോളം താഴ്ചയിലേക്കു മറിഞ്ഞു. ട്രെയിലറിനും വലിയ നാശമുണ്ട്. ഗുരുതരമായി പരിക്കേറ്റ ട്രെയിലർ ഡ്രൈവറെ പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലത്തുനിന്നു തെങ്കാശിക്കുപോയ ബസിലാണ് ഇടിച്ചത്. ബസിലെ കണ്ടക്ടർക്കും ചെറിയ പരിക്കുണ്ട്.









0 comments