ശിശുദിനാഘോഷം

ആഘോഷമായി വര്‍ണോത്സവം

ജില്ലാ ശിശുക്ഷേമ സമിതി  നേതൃത്വത്തിൽ സംഘടിപ്പിച്ച വർണോത്സവത്തിന്റെ ഘോഷയാത്രയിൽനിന്ന്

ജില്ലാ ശിശുക്ഷേമ സമിതി നേതൃത്വത്തിൽ സംഘടിപ്പിച്ച വർണോത്സവത്തിന്റെ ഘോഷയാത്രയിൽനിന്ന്

വെബ് ഡെസ്ക്

Published on Nov 15, 2025, 12:40 AM | 1 min read

കൊല്ലം

ജില്ലാ ഭരണകേന്ദ്രത്തിന്റെയും ശിശുക്ഷേമ സമിതിയുടെയും നേതൃത്വത്തില്‍ ശിശുദിനാഘോഷം ‘വര്‍ണോത്സവം' സംഘടിപ്പിച്ചു. എസ്എന്‍ കോളേജ് ആര്‍ ആര്‍ ശങ്കര്‍ ജന്മശതാബ്ദി സ്മാരക ഓഡിറ്റോറിയത്തില്‍ കുട്ടികളുടെ പ്രധാനമന്ത്രി മുഹമ്മദ് അഹ്‌സാന്‍ ഉദ്ഘാടനംചെയ്തു. 
കുട്ടികളുടെ പ്രസിഡന്റ് എസ് ആര്‍ സൗരവ് അധ്യക്ഷനായി. സംസ്ഥാന ബാലാവകാശ കമീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ ശിശുദിന സ്റ്റാമ്പ് പ്രകാശിപ്പിച്ചു. കുട്ടികളുടെ സ്പീക്കര്‍ എസ് നിരഞ്ജന്‍ ശിശുദിന പ്രഭാഷണം നടത്തി. ചിന്നക്കട ക്രേവന്‍ എല്‍എംഎസ് ഹൈസ്‌കൂളില്‍നിന്ന് ആരംഭിച്ച റാലി കലക്ടര്‍ എന്‍ ദേവിദാസ് ഫ്ലാഗ് ഓഫ് ചെയ്തു. ശിശുദിന റാലിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്ക് ചടങ്ങില്‍ സമ്മാനം വിതരണംചെയ്തു. സംഗീതോപകരണങ്ങളില്‍ അസാമാന്യപാടവം തീര്‍ത്ത ത്രയംബക കണ്ണനെ ആദരിച്ചു. സിറ്റി പൊലീസ് കമീഷണര്‍ കിരണ്‍ നാരായണന്‍, സിഡബ്ല്യുസി ചെയര്‍മാന്‍ സനല്‍ വെള്ളിമണ്‍, എസ് എന്‍ കോളേജ് പ്രിന്‍സിപ്പല്‍ എസ് ലൈജു, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്‍ഷന്‍ ഓഫീസര്‍ രഞ്ജിനി, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി ഷൈന്‍ദേവ്, വൈസ് പ്രസിഡന്റ് ഷീബാ ആന്റണി, ജോയിന്റ് സെക്രട്ടറി സുവര്‍ണന്‍ പരവൂര്‍, ട്രഷറര്‍ എന്‍ അജിത് പ്രസാദ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡി ഷൈന്‍കുമാര്‍, ജി ആനന്ദന്‍, കറവൂര്‍ എല്‍ വര്‍ഗീസ്, പി അനീഷ്, ആര്‍ മനോജ്, എക്‌സൈസ് കമീഷണര്‍ എം നൗഷാദ്, ജോയിന്റ് ആര്‍ടിഒ ശരത് ചന്ദ്രന്‍, എസ്എന്‍ കോളേജ് എന്‍എസ്എസ് കോ -–ഓര്‍ഡിനേറ്റര്‍ വിദ്യ, അധ്യാപകരായ അര്‍ച്ചന, സുജ തുടങ്ങിയവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home