കനത്ത കാറ്റും മഴയും: നാടെങ്ങും ദുരിതം

കോട്ടയം
കനത്ത കാറ്റും മഴയും ജില്ലയിൽ വിവിധയിടങ്ങളിൽ നാശം വിതച്ചു. വെള്ളി രാത്രി 7.30ഓടെയാണ് മഴ പെയ്തത്. കോട്ടയത്ത് 55 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശി. ചാലുകുന്ന് ചുങ്കം റോഡിൽ ദേശാഭിമാനിക്ക് സമീപം മരം കടപുഴകി കാറിന് മുകളിൽ വീണു. മരം ആദ്യം വൈദ്യുതി ലൈനിൽ തങ്ങി തുടർന്നാണ് കാറിൽ പതിച്ചത്. കരുനാഗപ്പള്ളി സ്വദേശി മനുവും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല. കാറിന്റെ മുകൾ ഭാഗം തകർന്നു. കോട്ടയം ഫയർഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ചു മാറ്റി. രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വൈദ്യുത പോസ്റ്റും തകർന്നു. ചുങ്കം പാലത്തിന് സമീപവും മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.
0 comments