വ്യാപാര സംരക്ഷണ ജാഥയ്ക്ക് കോട്ടയത്തിന്റെ ഹൃദയാഭിവാദ്യം

വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന വ്യാപാര സംരക്ഷണ സന്ദേശ ജാഥ കോട്ടയം നഗരത്തിൽ എത്തിയപ്പോൾ ജാഥ ക്യാപ്റ്റൻ ഇ എസ് ബിജുവിനെ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ടി ആർ രാഘുനാഥൻ സ്വീകരിക്കുന്നു
കോട്ടയം ആയിരങ്ങളുടെ സ്വീകരണങ്ങളേറ്റുവാങ്ങി വ്യാപാര സംരക്ഷണ ജാഥ ജില്ലയിലെ പര്യടനം പൂർത്തിയാക്കി. ചൊവ്വാഴ്ച പാലായിൽ നിന്നാരംഭിച്ച ജാഥ ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, കടുത്തുരുത്തി, തലയോലപ്പറമ്പ് എന്നിവിടങ്ങളിൽ വരവേൽപ്പ് എറ്റുവാങ്ങിയാണ് ആലപ്പുഴയിലേക്ക് പോയത്. വാദ്യമേളങ്ങളും കലാരൂപങ്ങളും സ്വീകരണങ്ങൾക്ക് മിഴിവേകി. കോട്ടയത്തെ സ്വീകരണത്തൊടെയാണ് സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ക്യാപ്‌റ്റനായ ജാഥയുടെ ബുധനാഴ്ചത്തെ പര്യടനത്തിന് തുടക്കം കുറിച്ചത്. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ടി ആർ രഘുനാഥൻ സ്വീകരിച്ചു. യോഗത്തിൽ സംഘാടകസമിതി ചെയർമാൻ എം കെ പ്രഭാകരൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ സി എൻ സത്യനേശൻ, അഡ്വ. ഷീജാ അനിൽ, കെ വി ബിന്ദു, സംഘാടകസമിതി രക്ഷാധികാരി ബി ശശികുമാർ, സിഐടിയു ഏരിയ സെക്രട്ടറി സുനിൽ തോമസ്, സമിതി ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ, നേതാക്കളായ ജോജി ജോസഫ്, പി എ അബ്ദുൾ സലിം, അന്നമ്മ രാജു, രാജേഷ് കെ മേനോൻ എന്നിവർ സംസാരിച്ചു. വിവിധയിടങ്ങളിൽ നൽകിയ സ്വീകരണം ഏറ്റുമാനൂർ ഏറ്റുമാനൂരിൽ സ്വാഗതസംഘം ചെയർമാൻ ബാബു ജോർജ് ഹാരമണിയിച്ച് ജാഥയെ സ്വീകരിച്ചു. യോഗത്തിൽ ബാബു ജോർജ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എൻ വേണുഗോപാൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ. വി ജയപ്രകാശ്, എം എസ് സാനു, സമിതി ഏരിയ സെക്രട്ടറി എം കെ സുഗതൻ, പി ജി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. കടുത്തുരുത്തി സ്വീകരണ യോഗത്തിൽ സംഘാടകസമിതി ചെയർമാൻ കെ ജയകൃഷ്ണൻ അധ്യക്ഷനായി. സംഘാടകസമിതി രക്ഷാധികാരി പി വി സുനിൽ, സമിതി ഏരിയ പ്രസിഡന്റ് ബേബിച്ചൻ തയ്യിൽ, സെക്രട്ടറി എൻ കെ രാജൻ, ടി സി വിനോദ്, സന്തോഷ് കുഴിവേലി, എൻ ബി സ്മിത, പി ജി ത്രിഗുണസെൻ, സഖറിയാസ് കുതിരവേലി, രാജൻ നെടിയകാലാ, ടോമി മ്യാലിൽ, സാജൻ മാത്യു, പ്രകാശൻ, രാജേഷ് മൂലയിൽ, ജോസഫ് ചേനക്കാല, ജോർജ് മങ്കുഴിക്കരി എന്നിവർ സംസാരിച്ചു. തലയോലപ്പറമ്പ് തലയോലപ്പറമ്പിൽ സ്വാഗതസംഘം ചെയർമാൻ ഡോ. സി എം കുസുമൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ ശെൽവരാജ്, ഏരിയ കമ്മിറ്റി അംഗങ്ങളായ പി വി ഹരിക്കുട്ടൻ, എസ് അരുൺകുമാർ, അബ്ദുൾ സലിം, ടി എസ് താജു, എ കെ രജീഷ്, തലയോലപ്പറമ്പ് ലോക്കൽ സെക്രട്ടറി കെ കെ ബാബുക്കുട്ടൻ, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ആർ രോഹിത്, സമിതി ജില്ലാ വൈസ് പ്രസിഡന്റ് എം കെ ജയകുമാർ, ഏരിയ പ്രസിഡന്റ് പി ആർ ദിലീഷ്, സെക്രട്ടറി കെ ഇ നജീബ് എന്നിവർ സംസാരിച്ചു. വൈക്കം വൈക്കത്ത് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കച്ചേരിക്കവലയിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ ഏരിയ പ്രസിഡന്റ് ഡി മനോജ് അധ്യക്ഷനായി. സിപിഐ എം വൈക്കം ഏരിയ സെക്രട്ടറി പി ശശിധരൻ, ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ കെ രഞ്ജിത്ത്, കെ കുഞ്ഞപ്പൻ, എം സുജിൻ, കെ കെ സുമനൻ, വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി വി ജി ശശി എന്നിവർ സംസാരിച്ചു.
Related News

0 comments