അങ്ങാടിപ്പെട്ടി തുറക്കണോ; ക്യുആർ കോഡുണ്ടല്ലോ

നാഷണൽ ആയുഷ് മിഷൻ കേരളയുടെ പവലിയനിലെ അങ്ങാടിപെട്ടി
കോട്ടയം അങ്ങാടിപ്പെട്ടി കണ്ടിട്ടുണ്ടോ? കേട്ടിട്ടെങ്കിലും ഇല്ലാത്തവർ ഉണ്ടാവില്ലല്ലോ. കാണാൻ മാത്രമല്ല, അങ്ങാടിപ്പെട്ടിയിലെ വിസ്‌മയങ്ങൾ അപ്പാടെ നമ്മുടെ വിരൽത്തുമ്പിൽ ഒതുക്കാം. ഭാരതീയ ചികിത്സാവകുപ്പാണ് അതിനുള്ള അവസരമൊരുക്കുന്നത്. പുതുതലമുറയ്‌ക്ക് അത്ര പരിചിതമല്ലാത്ത ചിറ്റരത്ത, മഞ്ചട്ടി, പാച്ചോറ്റി, കിരയാത്ത്, മുഞ്ഞവേര്, ജടാമഞ്ചി.... അങ്ങനെയെന്തല്ലാം ഉണ്ട് നമുക്ക് ചുറ്റും. അവയെല്ലാം അങ്ങാടിപ്പെട്ടിയിലുണ്ട്. ഓരോന്നിന്റെയും വിശാദാംശങ്ങളും ഗുണവും ഉപയോഗവുമെല്ലാം എളുപ്പത്തിലറിയാൻ ഓരോന്നിനും ഒപ്പമുള്ള ക്യുആർ കോഡ് സ്‌കാൻ ചെയ്‌താൽ മതിയാവും. അറുപതിലധികം ഔഷധങ്ങൾ അടങ്ങിയ അങ്ങാടിപ്പെട്ടിയാണ് ഇതിനായി സജ്ജീകരിച്ചത്. പ്രകൃതി നിർണയ കലണ്ടറാണ് സ്‌റ്റാളിലെ മറ്റൊരു പ്രത്യേകത. പ്രകൃതി പരീക്ഷൺ ആപ്പ് വഴിയാണ് ആളുകളുടെ പ്രകൃതി(വാതം, പിത്തം, കഫം) തിരിച്ചറിയുന്നത്. ഇതിനുശേഷം ഓരോരുത്തരും പിന്തുടരേണ്ട ജീവിതശൈലിയെക്കുറിച്ചും ഭക്ഷണരീതികളെക്കുറിച്ചുമുള്ള വിവരങ്ങളും ലഭ്യമാക്കുന്നുണ്ട്. വകുപ്പിന്റെ വിവിധ ചികിത്സാരീതികളും മുന്നേറ്റങ്ങളുമെല്ലാം പ്രതിപാദിക്കുന്നുണ്ട്.
0 comments