വേനൽമഴയും കാറ്റും വ്യാപകനാശം

വെള്ളിയാഴ്ചത്തെ കാറ്റിൽ തകർന്ന പനമറ്റം കൊല്ലൻകുന്നേൽ മധുവിന്റെ വീട്
കോട്ടയം
വേനൽമഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാശംവിതച്ചു. വെള്ളിയാഴ്‌ച ജില്ലയിൽ ശരാശരി 23.33 മില്ലിമീറ്റർ മഴലഭിച്ചു. രാത്രിയോടെ പെയ്‌ത മഴയ്‌ക്കൊപ്പം ആഞ്ഞുവീശിയ കാറ്റിൽ കോട്ടയം താലൂക്കിലാണ് കൂടുതൽ നാശനം സംഭവിച്ചത്. ഏകദേശം 26 വീടുകൾക്ക് നാശമുണ്ടായതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. മരങ്ങൾ വീണും മേൽക്കൂര പറന്നുപോയും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പലയിടത്തും മരങ്ങൾ കടപുഴകിയും വൈദ്യുതിപോസ്‌റ്റുകൾ ഒടിഞ്ഞും വൈദ്യുതിതടസവും ഗതാഗതതടസും നേരിട്ടു. മിന്നലേറ്റ് പാലായിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും കോട്ടയത്ത് ഒരു വീടിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തു. കോട്ടയത്താണ് കൂടുതൽ മഴ ലഭിച്ചത്. കുറവ് കാഞ്ഞിരപ്പള്ളിയിലും.
0 comments