തിരുനക്കര ഉത്സവത്തിന് കൊടിയിറങ്ങി

കാരാപ്പുഴ അമ്പലക്കടവ് ദേവീക്ഷേത്രത്തിലെ ആറാട്ട്കടവിൽ തന്ത്രി പ്രധിനിധി ചെന്നിത്തല പുത്തിലം മനോജ് നാരായണൻ നമ്പൂതിരിയും മേൽശാന്തി അണലക്കാട്ട് ഇല്ലം എ കെ കേശവൻ നമ്പൂതിരിയുടെയും കാർമികത്വത്തിൽ നടന്ന തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആറാട്ട്
കോട്ടയം
പത്തുദിവസം നീണ്ട തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ആറോട്ടോടുകൂടി സമാപനം. തിങ്കൾ വൈകിട്ട് ആറിന് കാരാപ്പുഴ അമ്പലക്കടവ് ദേവീക്ഷേത്രത്തിലെ ആറാട്ട് കടവിൽ തിരുനക്കര ക്ഷേത്രം തന്ത്രിയുടെ പ്രതിനിധി ചെന്നിത്തല പുത്തില്ലം മനോജ് നാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി അണലക്കാട്ടില്ലത്ത് കേശവൻ നമ്പൂതിരിയുടെയും കാർമികത്വത്തിലായിരുന്നു ആറാട്ട്. 6.30ഓടെ തിരിച്ചെഴുന്നള്ളിപ്പ് ആരംഭിച്ചു. മാളികപ്പീടിക, കാരാപ്പുഴ, തെക്കുംഗോപുരം, വയസ്‌കര, പാലാമ്പടം, ടൗൺ അടക്കമുള്ള സ്ഥലങ്ങളിൽ ആറാട്ടിന് സ്വീകരണം നൽകി. പുലർച്ചയോടെ ക്ഷേത്രത്തിലെത്തി കൊടിയിറക്കിയതോടെ ഉത്സവത്തിന് പരിസമാപ്തിയായി. ആറാട്ടിന്റെ ഭാഗമായി പകൽ ക്ഷേത്രത്തിൽ ആറാട്ട് സദ്യ ഒരുക്കിയിരുന്നു.
0 comments