പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ

എസ്എഫ്ഐ കോട്ടയം ഏരിയ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന കമ്മിറ്റിയംഗം ആദിത്യ എസ് നാഥ് ഉദ്‌ഘാടനംചെയ്യുന്നു
കോട്ടയം നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർത്തിയും സിബിഎസ്‌ഇ പരീക്ഷാ നടത്തിപ്പിൽ പിഴവുവരുത്തിയും ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അനിശ്‌ചിതത്വത്തിലാക്കിയ കേന്ദ്ര സർക്കാർ നിലപാടിനെതിരെ ശക്തമായി പ്രതികരിച്ച് വിദ്യാർഥികൾ. എസ്‌എഫ്‌ഐ നേതൃത്വത്തിൽ ജില്ലയിൽ എല്ലാ ഏരിയ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനവും ധർണയും നടത്തി. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യം രാജ്യമെമ്പാടും ഉയരുകയാണ്. മുടന്തൻ ന്യായങ്ങൾ നിരത്തി തടിയൂരാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. ചില വിദ്യാർഥികൾ ജീവൻ അവസാനിപ്പിക്കുന്ന സാഹചര്യം വരെയുണ്ടായി. കേന്ദ്രസർക്കാരിന്റെ വിദ്യാർഥി ദ്രോഹ നിലപാടിനെതിരെ ഒന്നിച്ച് അണിനിരക്കണമെന്ന് ആഹ്വാനം ചെയ്‌തായിരുന്നു സമരം. കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്‌റ്റ്‌ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന കമ്മിറ്റിയംഗം ആദിത്യ എസ് നാഥ് ഉദ്‌ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് അബിൻ കൃഷ്‌ണ അധ്യക്ഷനായി. ഏരിയ സെക്രട്ടറി വിഷ്‌ണു ഷാജി, ജോയിന്റ് സെക്രട്ടറി എൻ വി റാഫിദ എന്നിവർ സംസാരിച്ചു.










0 comments