ലാബ് വിട്ടു, നാടിനെ വീണ്ടെടുക്കാൻ ശ്രീജ

ഹരിതകർമ സേനാംഗം ശ്രീജ വീടുകളിലെത്തി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നു
ടി എസ് സുജേഷ്
പൊൻകുന്നം
രാസപരിശോധനകളുടെ ലോകത്തുനിന്ന് മണ്ണിന്റെ മണമുള്ള, വെയിലിന്റെ ചൂടുള്ള, കർമനിരതയുടെ പാതയിലേക്ക് ഇറങ്ങിയ ഒരു വനിത. ലാബ് ടെക്‌നിഷ്യൻ ശ്രീജ സുരേഷ് ഇന്ന് ഹരിതകർമസേന അംഗമാണ്. ഗ്ലൗസ് ധരിച്ച് സൂക്ഷ്‌മമായ പരിശോധനകൾ നടത്തിയിരുന്ന കൈകളിൽ ഇന്ന് നാടിന്റെ മാലിന്യം വേർതിരിക്കുന്നതിന്റെ ഉത്തരവാദിത്വമാണ്. ‘നാടിന്റെ മാലിന്യപ്രശ്‌നം വെല്ലുവിളിയായിരുന്ന സമയം. അതിലൊരു കൈ സഹായം നൽകാൻ എനിക്ക് കഴിഞ്ഞാൽ അത് വലിയ കാര്യമാണെന്ന് തോന്നി. ഹരിതകർമസേനയുടെ മാതൃകപരമായ ഇടപെടലുകൾ തന്നെയാണ് ഇതിൽ പങ്കാളിയാകാൻ കാരണവും. പ്ലാസ്റ്റിക് എന്ന വിപത്തിനെ നാട്ടിൽനിന്ന് അകറ്റാൻ കഴിയുന്നതിലെ സന്തോഷം ഏറെയാണ്. മാലിന്യ സംസ്കരണം കാര്യക്ഷമമായി നടക്കുന്നത് മൂലം പൊതുജനങ്ങൾക്കും ഇത് പ്രയോജനമാകുന്നു’– ചിറക്കടവ് പഞ്ചായത്തിലെ കൺസോഷ്യം സെക്രട്ടറി കൂടിയായ ശ്രീജ പറഞ്ഞു.








0 comments