തലയുയർത്താൻ തലനാട്

തലനാട്
ആറ് പഞ്ചായത്തിലെ 72 വാർഡുകൾ ഉൾപ്പെടുന്ന തലനാട് ജില്ലാ പഞ്ചായത്തിലെ പുതിയ ഡിവിഷനാണ്. തീക്കaോയി പഞ്ചായത്തിലെ 14, പൂഞ്ഞാർ തെക്കേക്കരയിലെ 14, പാറത്തോടിലെ ഒമ്പത്, തലനാടിലെ 14, മേലുകാവിലെ ഒമ്പത്, മൂന്നിലവിലെ 12 വാർഡുകൾ എന്നിവ ഉൾപ്പെടുന്നു. കേരള വനിത കോൺഗ്രസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് അമ്മിണി തോമസാണ് എൽഡിഎഫ് സ്ഥാനാർഥി. 1995ൽ തീക്കോയി പഞ്ചായത്തിന്റെ പ്രഥമ വനിത പ്രസിഡന്റായിരുന്നു. 2015 ലും പ്രസിഡന്റായി. 20 വർഷമായി തീക്കോയി സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമാണ്. 2000ൽ ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ അംഗമായിരിക്കെ നടത്തിയ പ്രവർത്തനങ്ങൾ ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ എൽഡിഎഫ് യാഥാർഥ്യമാക്കിയ ഇലവിഴപൂഞ്ചിറ, തീക്കോയ്– തലനാട്, ഇൗരാറ്റുപേട്ട വാഗമൺ റോഡ് അടക്കം ഇടത് സർക്കാരിന്റെ നിരവധി വികസനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചാണ് അമ്മിണി തോമസിന്റെ പ്രചാരണം. ജില്ലയിലെ ഏറ്റവും ഉയരംകൂടിയ റോഡായ തലനാട്– ചോനമല– ഇല്ലിക്കൽകല്ല് റോഡും ഇടതുപക്ഷ വികസനത്തിന്റെ നേർകാഴ്‌ച്ചയാണ്. രണ്ട് പതിറ്റാണ്ടുകാലത്തെ സംശുദ്ധരാഷ്‌ട്രീയം എൽഡിഎഫിന് ഡിവിഷനിൽ മേൽക്കോയ്മ നൽകുന്നു. കോൺഗ്രസ് ഭരിക്കുന്ന ബ്ലോക്കിലെയും ഭൂരിപക്ഷം പഞ്ചായത്തുകളിലെയും ഭരണസമിതിയുടെ പിടിപ്പുകേടും കഴിവില്ലായ്മയും ഡിവിഷനിൽ ചർച്ചയാണ്. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു സെബാസ്റ്റ്യനാണ് യുഡിഎഫ് സ്ഥാനാർഥി. തീക്കോയി പഞ്ചായത്ത് പ്രസിഡന്റ് പി വി ലാലിയാണ് എൻഡിഎ സ്ഥാനാർഥി.








0 comments