എഫ്എസ്ഇടിഒ അവകാശ സംരക്ഷണ സദസ് ഇന്ന് സമാപിക്കും

c
കോട്ടയം കേരളത്തോടുള്ള കേന്ദ്രഅവഗണനയ്‌ക്കെതിരെ എഫ്എസ്ഇടിഒയുടെ നേതൃത്വത്തിൽ പ്രാദേശിക കേന്ദ്രങ്ങളിൽ അവകാശസംരക്ഷണ സദസുകൾ സംഘടിപ്പിച്ചു. പാല ളാലം പാലത്തിൽ എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ, പാക്കിൽ കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം കെ ജെ പ്രസാദ്, മണർകാടിൽ ജില്ലാ ട്രഷറർ ബിറ്റു പി ജേക്കബ്, കാണക്കാരിയിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ പ്രകാശൻ, കറുകച്ചാലിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ടി ഷാജി, പള്ളിക്കത്തോട്ടിൽ ജില്ലാ ജോയിന്റ് സെക്രട്ടറി വി സി അജിത് കുമാർ, കൂട്ടിക്കലിൽ ജില്ലാ വൈസ് പ്രസിഡന്റ് എസ് അനൂപ്, വെള്ളൂർ വടകരയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി വി വി വിമൽകുമാർ, തലയാഴം, ഉദയനാപുരം, പായിപ്പാട്, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി എന്നിവിടങ്ങളിൽ ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം എഥേൽ, വി കെ വിപിനൻ, ഷാവോ സിയാങ്, കെ കെ പ്രദീപ്, എം ജി ജയ്മോൻ, തലപ്പലം, ഭരണങ്ങാനം, ഞീഴൂർ, നീണ്ടൂർ എന്നിവിടങ്ങളിൽ ജില്ലാ കമ്മിറ്റിയംഗങ്ങളായ ബിലാൽ കെ റാം, യാസർ ഷെരീഫ് , പി എം സുനിൽകുമാർ, കെ ജി അഭിലാഷ് ,പരുത്തുംപാറ കെജിഒഎ ജില്ലാ സെക്രട്ടറി ഷാജി മോൻ ജോർജ് , പുതുപ്പള്ളിയിൽ ജില്ലാ വൈസ് പ്രസിഡന്റ് എൻ ജിനേഷ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സദസ് ഉദ്ഘാടനം ചെയ്തു. വെള്ളി വിവിധയിടങ്ങളിൽ സദസ് നടക്കും.
0 comments