കുമരകത്ത് പോർച്ചുഗലോളം

കുമരകത്തെ പോർച്ചുഗൽ ആരാധകർ കോണത്താറ്റ് പാലത്തിലെ ഫ്ലക്‌സിന് സമീപം
കുമരകം ജലോത്സവങ്ങളുടെ നാട് ഇപ്പോൾ ഫുട്‌ബോൾ ആരവത്തിലാണ്. ലോകകപ്പ് ഫുട്‌ബോളിന്റെ അലയൊലികൾ കുമരകത്തെ പാതയോരങ്ങളിൽ കാണാം. ലോകകിരീടം ഇത്തവണ ക്രിസ്‌റ്റ്യാനോ റൊണാൾഡോ ഉയർത്തുമെന്ന കാര്യത്തിൽ ഇവിടുത്തെ പോർച്ചുഗീസ് ആരാധകർക്ക് സംശയമില്ല. ഇതാഘോഷിക്കാൻ അവർ ഒരുങ്ങുകയാണ്. കോണത്താറ്റ് പാലത്തിൽ നെടുനീളൻ ഫ്ലെക്‌സ് സ്ഥാപിച്ചു. ഇതേവാശിയിലാണ് അർജന്റീന ആരാധകരും. നിലവിലെ ചാമ്പ്യന്മാരെ തൊടാൻ ഒരാളും വളർന്നിട്ടില്ലെന്ന് അവരും പറയുന്നു. ചന്തക്കവലയിലെ വെയ്‌റ്റിങ് ഷെഡ്ഡിന് അവർ അർജന്റീനയുടെ കൊടിയുടെ നിറമടിച്ചു. "ക്രിസ്‌റ്റ്യാനോയടക്കം പോർച്ചുഗലിന്റെടീമംഗങ്ങളും മികച്ച പ്രകടനം നടത്തും. ഇത്തവണ കപ്പുമായി മടങ്ങുകതന്നെ ചെയ്യും.' – കുമരകത്തെ പോർച്ചുഗൽ ആരാധകൻ ഗോകുൽ രാജേഷ് പറഞ്ഞു. കോണത്താറ്റ് പാലത്തിനു സമീപത്ത് വയ്‌ക്കാൻ റൊണാൾഡോയുടെ 50 അടി ഉയരമുള്ള കട്ടൗട്ട് ഒരുങ്ങുന്നുണ്ട്. ഫൈനൽ മത്സരം മുൻ വർഷങ്ങളിലേതുപോലെ പഞ്ചായത്ത് ഓഫീസിനടുത്ത് പ്രദർശിപ്പിക്കും.










0 comments