ഇ എം എസിനെ 
അനുസ്‌മരിച്ച്‌ നാട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 21, 2025, 04:25 AM | 1 min read

കോട്ടയം കേരളത്തിന്റെ യുഗപുരുഷനും മഹാനായ കമ്യൂണിസ്‌റ്റ്‌ ആചാര്യനും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇ എം എസിന്റെ ചരമദിനം നാടെങ്ങും ആചരിച്ചു. സിപിഐ എമ്മിന്റെ ഓഫീസുകളിൽ പതാക ഉയർത്തി. പാർടിയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ അനുസ്‌മരണയോഗങ്ങൾ ചേർന്ന്‌ ഇ എം എസിന്റെ മഹത്തായ പ്രവർത്തനങ്ങളുടെ ഓർമപുതുക്കി. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലും കോട്ടയം ദേശാഭിമാനി ഓഫീസിലും സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ പതാക ഉയർത്തി അനുസ്‌മരണപ്രഭാഷണം നടത്തി. ടി ആർ രഘുനാഥനെ ദേശാഭിമാനി ലോക്കൽ സെക്രട്ടറി ഗോപൻ നമ്പാട്ട്‌ പൊന്നാടയണിയിച്ചു. ഏരിയ, ലോക്കൽ കേന്ദ്രങ്ങളിലും ബ്രാഞ്ചുകളിലും പതാകയുയർത്തി. ഇ എം എസിന്റെ ചിത്രത്തിനുമുന്നിൽ പുഷ്‌പങ്ങളർപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളും ജില്ലാ കമ്മിറ്റിയംഗങ്ങളും ഏരിയ സെക്രട്ടറിമാരും അതതിടങ്ങളിൽ പങ്കെടുത്തു. പാർടി ഓഫീസുകൾ കൊടിതോരണങ്ങളാൽ അലങ്കരിച്ചു. അനുസ്‌മരണയോഗങ്ങളിൽ വിവിധ മേഖലകളിൽനിന്നുള്ള വ്യക്തികൾ അനുസ്‌മരണപ്രഭാഷണം നടത്തി. ഇ എം എസ്‌ മുറുകെപ്പിടിച്ച ആശയങ്ങൾക്കും നിലപാടുകൾക്കും സമകാലിക രാഷ്‌ട്രീയസാഹചര്യത്തിലുള്ള പ്രസക്തി വിളിച്ചോതിയാണ്‌ പരിപാടികൾ സംഘടിപ്പിച്ചത്‌. രാജ്യത്ത്‌ വളർന്നുവരുന്ന വർഗീയതയെയും അസഹിഷ്‌ണുതയെയും ചെറുക്കാൻ അനുസ്‌മരണ പരിപാടികൾ ആഹ്വാനം ചെയ്‌തു.



deshabhimani section

Related News

0 comments
Sort by

Home