Deshabhimani

കോൺഗ്രസ് എന്ത്‌ ഹീനമായ മാർഗവും സ്വീകരിക്കുന്ന പാർട്ടി: സിപിഐ എം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 29, 2025, 12:19 AM | 1 min read

കോട്ടയം വികസനം മുടക്കാൻ ഏത്‌ ഹീനമായ മാർഗവും സ്വീകരിക്കാൻ മടിക്കാത്ത അവസ്ഥയിലേക്ക്‌ ജില്ലയിലെ കോൺഗ്രസ്‌ നേതൃത്വം അധപതിച്ചതായി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. വി എൻ വാസവൻ കോട്ടയം എം എൽ എ ആയിരുന്ന സമയത്ത് കോട്ടയം-കുമരകം റോഡ് വികസനത്തിനുള്ള നടപടികളായിരുന്നു. എന്നാൽ താഴത്തങ്ങാടി ഭാഗത്ത് സ്ഥലം വിട്ടുനൽകേണ്ടവരുടെ ഇടയിൽ തെറ്റിധാരണയുണ്ടാക്കി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കോൺഗ്രസ് ആ വികസനം മുടക്കി. സങ്കുചിതമായ രാഷ്ട്രീയമായിരുന്നു ഇതിന് പിന്നിൽ. കോണത്താറ്റ്‌(കരിക്കാത്തറ) പാലത്തിന്റെ പേരുപറഞ്ഞ്‌ സമരം ചെയ്യുമ്പോൾപോലും നിർമാണം എങ്ങനെയും മുടക്കണമെന്ന ദുരുദ്ദേശമായിരുന്നു കോൺഗ്രസ്‌ നേതാക്കളുടെ ഉള്ളിൽ. സമരത്തിൽ പങ്കെടുത്ത പ്രാദേശിക കോൺഗ്രസ്‌ നേതാവ് വിനോയ് വിശ്വനാഥ് തന്നെ കമ്പി മോഷ്ടിച്ച്‌ നിർമാണം തടയാൻ നോക്കിയത്‌ ഇതിന്റെ തെളിവാണ്‌. കോൺഗ്രസ്‌ ജില്ലാ നേതൃത്വം ഇതിന്‌ മറുപടി പറയണം. ഡിസിസി പ്രസിഡന്റ്‌ നാട്ടകം സുരേഷിന്റെ നേതൃത്വത്തിൽ നടത്തിയ സമരാഭാസങ്ങളുടെ പൊള്ളത്തരമാണ്‌ ഈ സംഭവത്തോടെ ജനങ്ങളുടെ മുമ്പിൽ വെളിവായത്‌. പാലം നിർമാണം അവസാനഘട്ടത്തിലാണ്‌. ഏറ്റുമാനൂർ മണ്ഡലത്തിൽ ഇതിനകം നിരവധി മികച്ച റോഡുകളും പാലങ്ങളും വന്നുകഴിഞ്ഞു. ഈ വികസനമുന്നേറ്റം കണ്ട വിഭ്രാന്തിയിലാണ്‌ കോൺഗ്രസ്‌ കോണത്താറ്റ്‌ പാലം നിർമാണം അട്ടിമറിക്കാൻ ശ്രമിച്ചത്‌. പകൽ സമരം സംഘടിപ്പിച്ച്‌, രാത്രിയിൽ കമ്പി മോഷ്‌ടിക്കുന്നത്‌ നാടിനുതന്നെ നാണക്കേടായ സംഭവമായി. പ്രവർത്തകന്റെ വീട്ടിൽനിന്ന്‌ കമ്പി കണ്ടെടുക്കുകയും ചെയ്‌തു. ഇതിൽ മറ്റാരുടെയൊക്കെ പങ്കുണ്ടെന്ന്‌ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. കോണത്താറ്റ്‌ പാലത്തിന്റെ പേരിൽ ഇക്കാലമത്രയും നടത്തിയ രാഷ്‌ട്രീയ മുതലെടുപ്പ്‌ പൊളിഞ്ഞുവീണ സാഹചര്യത്തിൽ കോൺഗ്രസ്‌ ജനങ്ങളോട്‌ മാപ്പുപറയണം. കാരണം, ജനങ്ങൾക്ക്‌ അത്രയധികം ആവശ്യമായ പാലത്തിനാണ്‌ കോൺഗ്രസ്‌ തുരങ്കംവച്ചത്‌. കുമരകംവഴിയുള്ള പ്രധാന റോഡാണിത്‌. ടൂറിസ്റ്റുറ്റുകളടക്കം ആയിരങ്ങൾ ദിനംപ്രതി സഞ്ചരിക്കുന്ന പാത. വൻ വികസനങ്ങൾ നടന്ന മണ്ഡലമാണ്‌ ഏറ്റുമാനൂർ. അതിനെ ഇകഴ്‌ത്തിക്കാണിക്കാൻ കോൺഗ്രസും യുഡിഎഫും ഇത്ര തരംതാഴാൻ പാടില്ലായിരുന്നെന്നും ജില്ലാ സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home