Deshabhimani

സോവിയറ്റ് ചെമ്പട ഹിറ്റ്ലറെ 
കീഴടക്കിയതിന്റെ 80 -ാം വാർഷികം ആഘോഷിച്ചു

cpi em
വെബ് ഡെസ്ക്

Published on May 11, 2025, 04:01 AM | 1 min read

കോട്ടയം സോവിയറ്റ് ചെമ്പട ഹിറ്റ്‌ലറെ കീഴടക്കിയതിന്റെ 80–--ാം വാർഷികം ടി കെ സ്‌മാരക പഠനഗവേ ഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കോട്ടയം പി കൃഷ്‌ണപിള്ള ഹാളിൽ നടന്നു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ ഉദ് ഘാടനം ചെയ്തു. ‘ഫാസിസത്തിനുമേൽ വിജയം സാധ്യമാണ്' എന്ന സന്ദേശമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറിയറ്റംഗം പി വി സുനിൽ അധ്യക്ഷനായി. ജില്ല സെക്രട്ടറിയറ്റംഗം അഡ്വ. റെജി സഖറിയ, ജില്ലാ കമ്മിറ്റിയംഗം ബി ശശികുമാർ, ടി കെ സ്മാരക പഠന കേന്ദ്രം സെക്രട്ടറി എം വി കോര എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home