194ന്റെ നിറവിൽ സിഎംഐ സഭ

മാന്നാനം രണ്ട് നൂറ്റാണ്ടോളം നീണ്ട സാമൂഹിക, സാംസ്കാരിക,- വിദ്യാഭ്യാസ രംഗങ്ങളിലെ പ്രവർത്തനങ്ങളുടെ പാരമ്പര്യം പേറുന്ന സിഎംഐ സഭ സ്ഥാപിത ദിനം ആഘോഷിച്ചു. സഭയുടെ 194ആം സ്ഥാപിത ദിനവും വിദ്യാഭ്യാസ വർഷ പ്രഖ്യാപനവും മാന്നാനം കെ ഇ സ്‌കൂളിൽ മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്തു. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ അധ്യക്ഷനായി. ഫാ. ജോസി താമരശേരി ആമുഖപ്രഭാഷണം നടത്തി. എംപിമാരായ ജോസ് കെ മാണി, കെ ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, മോൻസ് ജോസഫ്, റവ. ഡോ. ജോസ് ചേനാട്ടുശേരി, ഫാ. മാർട്ടിൻ മല്ലത്ത്, റവ. ഡോ. ജയിംസ് മുല്ലശേരി എന്നിവർ സംസാരിച്ചു. രാവിലെ കുർബാനയോടെയാണ് ആഘോഷപരിപാടികൾ ആരംഭിച്ചത്. കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തിൽകണ്ടത്തിൽ മുഖ്യകാർമികനായി.
0 comments