കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് ആശമാരുടെ മാർച്ച്

ASHA worker

ആശ വർക്കേഴ്സ് ഫെഡറേഷൻ(സിഐടിയു) നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്‌റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് 
സിഐടിയു ജില്ലാ സെക്രട്ടറി അഡ്വ. കെ അനിൽകുമാർ ഉദ്‌ഘാടനംചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Mar 22, 2025, 12:52 AM | 2 min read

കോട്ടയം

ആശ വർക്കർമാരെ തൊഴിലാളികളായി അംഗീകരിച്ച് മാസവേതനം നിശ്ചയിച്ച് നൽകണമെന്നാവശ്യപ്പെട്ട് ആശ വർക്കേഴ്സ് ഫെഡറേഷൻ(സിഐടിയു) നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക്‌ മാർച്ച്‌ നടത്തി. കോട്ടയം ഹെഡ് പോസ്‌റ്റ് ഓഫീസിന്‌ മുന്നിൽ സിഐടിയു ജില്ലാ സെക്രട്ടറി അഡ്വ. കെ അനിൽകുമാർ ഉദ്‌ഘാടനംചെയ്തു. ഫെഡറേഷൻ ഏരിയ പ്രസിഡന്റ്‌ എം സി ബിന്ദുമോൾ അധ്യക്ഷയായി. പുതുപ്പള്ളിയിൽ സിഐടിയു ജില്ലാ പ്രസിഡന്റ്‌ അഡ്വ. റെജി സഖറിയ ഉദ്ഘാടനം ചെയ്തു. ആശ വർക്കേഴ്‌സ്‌ യൂണിയൻ ജില്ലാ സെക്രട്ടറി മായ റിനോ അധ്യക്ഷയായി. തലയോലപ്പറമ്പിൽ ആശാവർക്കേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കെ ബി രമ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റി അംഗം പി കെ മല്ലിക അധ്യക്ഷയായി. വൈക്കത്ത്‌ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം കെ കെ ഗണേശൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ഏരിയ പ്രസിഡന്റ്‌ ഷൈലജ അധ്യക്ഷയായി. ഗാന്ധിനഗറിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ എൻ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ഏരിയ പ്രസിഡന്റ്‌ ഗീത സാബു അധ്യക്ഷയായി. വാഴൂരിൽ സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി അഡ്വ. ഡി ബൈജു ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ഏരിയ വൈസ് പ്രസിഡന്റ്‌ മേഴ്സി ബിജു അധ്യക്ഷയായി. മണർകാട്ട്‌ സിഐടിയു ഏരിയ ജോയിന്റ്‌ സെക്രട്ടറി എം എൻ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ഏരിയ സെക്രട്ടറി ബിനു സാജൻ അധ്യക്ഷയായി. കാഞ്ഞിരപ്പള്ളിയിൽ സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ രാജേഷ് ഉദ്‌ഘാടനം ചെയ്തു. ഫെഡറേഷൻ ഏരിയ പ്രസിഡന്റ്‌ നിസാ സലീം അധ്യക്ഷയായി. പാലായിലെ മാർച്ച്‌ സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി ഷാർളി മാത്യു ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ഏരിയ പ്രസിഡന്റ്‌ ലാലി മാത്യു അധ്യക്ഷയായി. കടുത്തുരുത്തിയിൽ സിഐടിയു ഏരിയ സെക്രട്ടറി ടി സി വിനോദ് ഉദ്ഘാടനം ചെയ്തു. ആശ വർക്കേഴ്സ് ഫെഡറേഷൻ ഏരിയ പ്രസിഡന്റ്‌ സോഫിയ അധ്യക്ഷയായി. ഈരാറ്റുപേട്ടയിൽ സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി ജോയി ജോർജ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ഏരിയ സെക്രട്ടറി ബുഷറ നൗഷാദ് അധ്യക്ഷയായി. ചങ്ങനാശേരിയിൽ സിഐടിയു ജില്ലാ വൈസ്‌പ്രസിഡന്റ്‌ ഡി സേതുലക്ഷ്‌മി ഉദ്‌ഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ്‌ നസീമ മജിദ്‌ അധ്യക്ഷയായി.



deshabhimani section

Related News

0 comments
Sort by

Home