ആവണി നേടി "ഒന്നാം ക്ലാസ് വിജയം'

കടുത്തുരുത്തി ആവണിക്ക് പരിമിതികൾ എന്നാൽ മറികടക്കാനുള്ളതാണ്. പരീഷയും പരീക്ഷണങ്ങളും അതിജീവിച്ച ഈ കൊച്ചുമിടുക്കിക്ക് മുന്നിൽ എപ്ലസുകൾ പോലും കീഴടങ്ങി. ഗവ. വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ 10–-ാം ക്ലാസ് പരീക്ഷയിൽ 9 എ പ്ലസും ഒരു എയും നേടി മധുരിമയേറിയ വിജയമാണ് ആവണി കരസ്ഥമാക്കിയത്. കുട്ടിക്കാലം മുതൽ സ്പൈനൽ മസ്കുലർ അട്രോഫി ബാധിതയായ മാന്നാർ മണലേൽ ദിനേശൻ–- അമ്പിളി ദമ്പതികളുടെ മകൾ ആവണി, അമ്മയുടെ ഒക്കത്തിരുന്നാണ് സ്കൂളിൽ എത്തുന്നത്. ചിട്ടയായ പഠനം, കൃത്യമായ ലക്ഷ്യബോധം ഒക്കെ ആവണിയുടെ പ്രത്യേകതകളാണ്. കഴുത്തിന് മുകളിലേക്ക് ചലന ശേഷി ഇല്ലാത്തതിനാൽ ബുദ്ധിമുട്ടിയാണ് എഴുത്തും വായനയും. അച്ഛൻ മാന്നാർ മണലേൽ ദിനേശൻ കൂലി പണിക്കാരനാണ്. അമ്മ അമ്പിളി രാവിലെ ആവണിയെ സ്കൂളിൽ എത്തിക്കും, വൈകുന്നേരം എത്തി കുട്ടി കൊണ്ടുപോകുന്നതിന്നാൽ മറ്റു ജോലികൾക്ക് പോകാൻ പറ്റാത്ത അവസ്തയിലുമാണ്. പഠനത്തിൽ മികവ് കാണിക്കുന്ന ആവണിയെ എത്ര കഷ്ടപ്പെട്ടാലും പഠിപ്പിക്കുക എന്ന നിശ്ചയധാർഷ്ടിത്തിലാണ് മാതാപിതാക്കൾ. ഹിന്ദിക്കാണ് എ ഗ്രേഡ് കിട്ടിയത്. പുനർമൂല്യ നിർണയത്തിന് കൊടുത്തിരിക്കുകയാണിപ്പോൾ. പരിമിതികൾ ആവണിയുടെ മനസ്സിനെ തളർത്തുന്നില്ല. ഒരു ഗായിക കൂടിയാണ് ആവണി. നന്നായി പഠിച്ച് സർക്കാർ ജോലി നേടുക എന്നതാണ് ആവണിയുടെ ലക്ഷ്യം. രക്ഷിതാക്കൾക്കൊപ്പം കൂട്ടുകാരും അധ്യാപകരും ആവണിക്കൊപ്പമുണ്ട്. വായനയാണ് വിനോദം. ചേച്ചി അശ്വതി പ്ലസ്ടു വിദ്യാർഥിനിയാണ് .
0 comments