Deshabhimani

പ്രദർശന വിപണനമേളയ്ക്ക് തുടക്കം

അഭിമാനത്തോടെ 
‘എന്റെ കേരളം’

ante keralam

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന് തുടക്കം കുറിച്ച് നഗരത്തിൽ നടന്ന 
സാംസ്‌കാരിക ഘോഷയാത്രയിൽ നിന്ന്

വെബ് ഡെസ്ക്

Published on Apr 26, 2025, 02:08 AM | 2 min read

കോട്ടയം വികസനത്തിന്റെ പുതുവഴികളിലൂടെ ചരിത്രമെഴുതിയ രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്‌ കോട്ടയം നാഗമ്പടത്ത്‌ ആവേശകരമായ തുടക്കം. വാർഷികാഘോഷങ്ങളും ‘എന്റെ കേരളം' പ്രദർശന- വിപണനമേളയും മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്‌തു. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് അധ്യക്ഷനായി. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, കലക്ടർ ജോൺ വി സാമുവൽ, ജില്ലാ പൊലീസ് മേധാവി എ ഷാഹുൽ ഹമീദ്, കോട്ടയം സബ് കലക്ടർ ഡി രഞ്ജിത്ത്, ചങ്ങനാശേരി നഗരസഭാ ചെയർപേഴ്സൺ കൃഷ്ണകുമാരി രാജശേഖരൻ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ മണി, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്സ് അസോ. ജില്ലാ പ്രസിഡന്റ് പി വി സുനിൽ, പഞ്ചായത്ത് പ്രസിഡന്റ്സ് അസോ. ജില്ലാ സെക്രട്ടറി അജയൻ കെ മേനോൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ മഞ്ജു സുജിത്, പി എം മാത്യു, പി ആർ അനുപമ, ഹൈമി ബോബി, അംഗങ്ങളായ നിർമ്മല ജിമ്മി, രാജേഷ് വാളിപ്ലാക്കൽ, സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ കെ എം രാധാകൃഷ്ണൻ, വിവര- പൊതുജന സമ്പർക്കവകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ ആർ പ്രമോദ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ അരുൺകുമാർ, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി ആർ രഘുനാഥൻ, അഡ്വ. വി ബി ബിനു, പ്രൊഫ. ലോപ്പസ് മാത്യു, ബെന്നി മൈലാടൂർ, എം ടി കുര്യൻ, കെ എസ് രമേഷ് ബാബു, പോൾസൺ പീറ്റർ, ബോബൻ തെക്കേൽ, രാജീവ് നെല്ലിക്കുന്നേൽ, ജെയ്സൺ ഒഴുകയിൽ, ജിയാഷ് കരീം, നിബു ഏബ്രഹാം, പ്രശാന്ത് നന്ദകുമാർ എന്നിവർ പങ്കെടുത്തു. മേളയിൽ 
186 സ്‌റ്റാളുകൾ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ- സ്വയംഭരണ സ്ഥാപനങ്ങളുടെയും 186 സ്റ്റാളുകളാണുള്ളത്. 45000 ചതുരശ്ര അടി ശീതീകരിച്ച പവലിയൻ ഉൾപ്പെടെ 69,000 ചതുരശ്ര അടിയിലാണ് പ്രദർശന വിപണനമേള നടക്കുന്നത്. ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 9.30 വരെയാണ് മേള. പ്രവേശനം സൗജന്യമാണ്. കേരളം കൈവരിച്ച നേട്ടങ്ങളുടെ പ്രദർശനം കാഴ്ചവയ്‌ക്കുന്ന വിവര-പൊതുജനസമ്പർക്ക വകുപ്പിന്റെ പ്രദർശനം, ആധുനിക സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന പ്രദർശനം, കാർഷിക പ്രദർശന-വിപണനമേള, സാംസ്‌കാരിക -കലാപരിപാടികൾ, മെഗാ ഭക്ഷ്യമേള, വിവിധ സംഗമങ്ങൾ, കായിക-–-വിനോദപരിപാടികൾ, ടൂറിസം പദ്ധതികളുടെ പരിചയപ്പെടുത്തൽ, ടൂറിസം -കാരവൻ ടൂറിസം പ്രദർശനം, സ്റ്റാർട്ടപ്പ് മിഷൻ പ്രദർശനം, ശാസ്ത്ര-സാങ്കേതിക പ്രദർശനങ്ങൾ, സ്പോർട്സ് പ്രദർശനം, സ്‌കൂൾ മാർക്കറ്റ്, കായിക-വിനോദ പരിപാടികൾ, പൊലീസ് ഡോഗ് ഷോ, മിനി തിയേറ്റർ ഷോ എന്നിവ മേളയുടെ ഭാഗമായുണ്ട്. വിവിധ വകുപ്പുകൾ സൗജന്യമായി സർക്കാർ സേവനങ്ങൾ ലഭ്യമാക്കും.



deshabhimani section

Related News

View More
0 comments
Sort by

Home