വിശ്രമമില്ലാതെ ആശുപത്രി സൂപ്രണ്ട്

പുതിയ സർജിക്കൽ ബ്ലോക്കിൽ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ രതീഷ്‌കുമാർ, ആർഎംഒ ഡോ. സാം ക്രിസ്റ്റി മാമൻ, എആർഎംഒ ഡോ. ലിജോ കെ മാത്യു എന്നിവർ സംവിധാനങ്ങൾ വിലയിരുത്തുന്നു
കോട്ടയം എല്ലാം പരാതിരഹിതമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കി ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ. ശനിയാഴ്‌ച അർധരാത്രിവരെ ജോലിചെയ്‌ത് മടങ്ങിയെങ്കിലും അടിന്തരമായി കോൾ വന്നപ്പോൾ വീണ്ടും ആശുപത്രിയിലെത്തി. പുലർച്ചെ നാല് വരെ ആ തിരക്ക് തുടർന്നു. പിന്നീട് ഉറങ്ങിയ ശേഷം രാവിലെ ഏഴിന് വീണ്ടും ജോലിക്ക് കയറി. പുതിയ സർജിക്കൽ ബ്ലോക്കിൽ എല്ലാവിധ സൗകര്യങ്ങളും സജ്ജമാക്കുന്നതിലാണ് സൂപ്രണ്ടിന്റെ ശ്രദ്ധ്ര ഏറെയും. ഇതിനാവശ്യമായ നിർദേശങ്ങൾ അപ്പപ്പോൾ നൽകുന്നുണ്ട്. ഊണും ഉറക്കവുമില്ലാതെ മണിക്കൂറുകൾ നീളുന്ന സങ്കീർണ ശസ്‌ത്രക്രിയകൾ കൈകാര്യം ചെയ്‌ത് ശീലമുള്ള ഡോ. ജയകുമാർ ഇത് പതിവ് സൗമ്യതയോടെതന്നെ കൈകാര്യം ചെയ്യുന്നു.
0 comments