Deshabhimani

ഉന്നതങ്ങളിൽ കോട്ടയം മെഡിക്കൽ കോളേജ്‌

aarogyamekhala

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെ പുതിയ അത്യാഹിതവിഭാഗം കെട്ടിടം

വെബ് ഡെസ്ക്

Published on Apr 30, 2025, 12:32 AM | 1 min read

കോട്ടയം കോട്ടയത്തിന്റെ മാത്രമല്ല, മധ്യകേരത്തിന്റെ തന്നെ ആരോഗ്യമേഖലയ്‌ക്ക്‌ കരുത്താകുകയാണ്‌ കോട്ടയം മെഡിക്കൽ കോളേജ്‌. രാജ്യത്തെതന്നെ ഏറ്റവും മികച്ച സർക്കാർ മെഡിക്കൽ കോളേജായി ഈ ആതുരാലയം ഇന്ന്‌ മാറി. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയത് കോട്ടയത്താണ്‌. സർക്കാർ തലത്തിൽ ആദ്യമായി കാർഡിയാക്ക് റീഹാബിലിറ്റേഷൻ സെന്ററും ആരംഭിച്ചു. കോടിക്കണക്കിന്‌ രൂപയുടെ വൻവികസന പ്രവർത്തനങ്ങളാണ് എൽഡിഎഫ്‌ സർക്കാരിന്‌ കീഴിൽ ആശുപത്രിയിൽ പൂർത്തീകരിച്ചത്. 564 കോടി രൂപ മുടക്കുന്ന സർജിക്കൽ ബ്ലോക്ക് 95 ശതമാനം പൂർത്തീകരിച്ചു. 15 ശതമാനം നിർമാണം പൂർത്തീകരിച്ച്‌ സൂപ്പർ സ്പെഷാലിറ്റിയും മുന്നേറുന്നു. 200 കിടക്കകളുള്ള കാർഡിയോളജി ബ്ലോക്കിന്റെ നിർമാണം (36.41 കോടി രൂപ) 95 ശതമാനം പൂർത്തിയായി. 16.6 കോടി രൂപ മുടക്കി ഫാർമസി കോളേജ് പൂർത്തിയാക്കി. ആധുനിക ഡിജിറ്റൽ എക്‌സ്‌റേ മെഷീൻ, ട്രോമാ ഓപ്പറേഷൻ തീയേറ്റർ, നവീകരിച്ച ന്യൂറോ സർജറി, കണ്ണിന്റെ സർജറി വാർഡുകൾ, പുതിയ 750 കെ വി ജനറേറ്റർ, പോർട്ടബിൾ എക്കോ മെഷീൻ, നെഫ്രോളജി ലാബ് എന്നിവ ആരംഭിച്ചു. മെഡിക്കൽ ആൻഡ്‌ സർജിക്കൽ സ്റ്റോറിന് മൂന്ന്‌ കോടി അത്യാധുനിക സാങ്കേതിക വിധ്യ ഉപയോഗിച്ചുള്ള ജില്ലാ മരുന്ന് സംഭരണ വിതരണ കേന്ദ്രത്തിന് 17 കോടി, ഒപി ബ്ലോക്ക് നവീകരണം, സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പുനരുദ്ധാരണം, മോഡുലാർ ഓപ്പറേഷൻ തീയേറ്റർ, കാർഡിയോളജി വിഭാഗത്തിൽ പോർട്ടബിൾ എക്കോ മെഷീൻ കുട്ടികളുടെ ആശുപത്രിയിൽ ഓക്‌സിജൻ ജനറേറ്റർ എന്നിവയും ഈ കാലയളവിലെ സർക്കാരിന്റെ പദ്ധതികളാണ്‌. ബസ്‌ സ്‌റ്റാൻഡിൽനിന്ന്‌ റോഡ്‌ മുറിച്ചുകടക്കാതെ ആശുപത്രിയിലെത്താനുള്ള ഭൂഗർഭപാത നാടിന്‌ സമർപ്പിച്ചതോടെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇനി സുരക്ഷിതമായി കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെത്താം.



deshabhimani section

Related News

View More
0 comments
Sort by

Home