കയ്യൂരിന്റെ രണധീരർ മഠത്തിൽ അപ്പു, ചിരുകണ്ഠൻ, പള്ളിക്കാൽ അബൂബക്കർ, പൊടോര കുഞ്ഞമ്പുനായർ എന്നിവരെ കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റിയ 1943 മാർച്ച് 29ന് രണ്ടുനാൾമുമ്പാണ് (27/03/1943) പി സി ജോഷിയും സുന്ദരയ്യയും കൃഷ്ണപിള്ളയും അവരെ ജയിലിൽ സന്ദർശിക്കുന്നത്. ജീവിതത്തിലേക്കുള്ള ആ ചെറുപ്പക്കാരുടെ എല്ലാ വഴികളും ബ്രിട്ടീഷുകാർ കൊട്ടിയടച്ച വിങ്ങുന്ന പ്രഭാതത്തിലാണത്