ഇവർ കേരളത്തിന്റെ ‘ആരോഗ്യം’

മുൻ ആരോഗ്യമന്ത്രിമാരായ കെ കെ ശൈലജ, പി കെ ശ്രീമതി എന്നിവർക്കൊപ്പം ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണാ ജോർജ്

സ്വന്തം ലേഖകൻ
Published on Mar 08, 2025, 01:00 AM | 1 min read
കോടിയേരി ബാലകൃഷ്‌ണൻ നഗർ (കൊല്ലം ടൗൺഹാൾ): തകർന്നുകിടന്ന കേരളത്തിന്റെ ആരോഗ്യമേഖലയെ കൈപിടിച്ചുയർത്തിയ പി കെ ശ്രീമതി, ആ പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാക്കിയ കെ കെ ശൈലജ, രണ്ടുപേരുടെയും പ്രവർത്തനങ്ങൾ ഏറ്റെടുത്ത് കേരളത്തെ മുന്നിലേക്കു നയിക്കുന്ന വീണാജോർജ്... കേരളത്തിന്റെ പൊതുജനാരോഗ്യമേഖലയെ ലോകോത്തരമാക്കിയ മൂവരെയും സിപിഐ എം സമ്മേളന വേദിയിൽ ഒരുമിച്ച് കാണാനായതിന്റെ സന്തോഷത്തിലാണ് പ്രവർത്തകർ.
വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ പി കെ ശ്രീമതി ആരോഗ്യ കുടുംബക്ഷേമ മന്ത്രിയായിരിക്കെയാണ് ആശ പദ്ധതി കേരളത്തിൽ ആരംഭിച്ചതും അവർക്ക് ആദ്യമായി 1000 രൂപ ഓണറേറിയവും ഉത്സവബത്തയും അനുവദിച്ചതും. യുഡിഎഫ് സർക്കാർ ഏൽപ്പിച്ച ആഘാതത്തിൽനിന്ന് ആരോഗ്യമേഖലയെ കരകയറ്റിയത് ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായ കെ കെ ശൈലജയുടെ നേതൃത്വത്തിൽ. നിപയും കോവിഡും എത്തിയപ്പോൾ കേരളം നടത്തിയ പ്രതിരോധം ലോകശ്രദ്ധ നേടി. 2020ൽ ലോകത്തിൽ സ്വാധീനം ചെലുത്തിയ വനിതകളുടെ പട്ടികയിൽ ഫിനാൻഷ്യൽ ടൈംസ് തെരഞ്ഞെടുത്തത് കെ കെ ശൈലജയെയാണ്.
പാലിയേറ്റീവ് കെയർ ഗ്രിഡ്, ക്യാൻസർ പ്രതിരോധ ക്യാമ്പയിൻ, ഗ്രോത്ത് ഹോർമോൺ ചികിത്സ, ഇന്ത്യയിൽ ആദ്യമായി ജില്ലാതല ആശുപത്രികളിൽ ഫാറ്റിലിവർ ക്ലിനിക്, ആദ്യ സ്‌കിൻബാങ്ക് തുടങ്ങി വിദേശരാജ്യങ്ങൾക്കൊപ്പമുള്ള സൗകര്യങ്ങൾ ആരോഗ്യമേഖലയിൽ നടപ്പാക്കി കേരളത്തെ ‘നമ്പർ വൺ’ ആക്കി നിലനിർത്തുകയാണ് വീണാജോർജിന്റെ നേതൃത്വം.
0 comments