Deshabhimani

അക്ഷരസ്‌നേഹികളുടെ ഇടമായി ചിന്ത സ്റ്റാൾ

subhashini
വെബ് ഡെസ്ക്

Published on Mar 09, 2025, 01:00 AM | 1 min read

കൊല്ലം : സിപിഐ എം സംസ്ഥാന സമ്മേളന പ്രതിനിധി നഗറിലെ ചിന്ത ബുക്ക്‌ സ്റ്റാളിൽ പുസ്തകപ്രേമികളുടെ തിരക്കാണ്‌. ഇടവേളകളിൽ വളന്റിയർമാർ മുതൽ പ്രതിനിധികൾവരെ സ്റ്റാളിലാണ്‌. കുട്ടികളുടെ സാഹിത്യം, ഇടതുപക്ഷ ആശയ പ്രചരണാർഥമുള്ള കൃതികൾ, നോവലുകൾ, ശാസ്ത്രപുസ്തകങ്ങൾ, യാത്രാവിവരണം, ചരിത്രം, ജീവചരിത്രം, ആത്മകഥ, ലോക ക്ലാസിക്, പരിസ്ഥിതി, തിരക്കഥ തുടങ്ങി എല്ലാ മേഖലയിലുമുള്ള പുസ്‌തകങ്ങൾ സ്റ്റാളിലുണ്ട്‌. ചിന്ത പബ്ലിഷേഴ്സിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി അവതരിപ്പിച്ച കഥാപരമ്പരകളിൽ ഉൾപ്പെട്ട ഉണ്ണി ആർ, സി അനൂപ്, ജി ആർ ഇന്ദുഗോപൻ, ശ്രീബാല കെ മേനോൻ, ഹരിത സാവിത്രി, ബി മുരളി, വി ആർ സുധീഷ്‌, ശിഹാബുദീൻ പൊയ്ത്തുംകടവ് എന്നിവരുടെ പുസ്‌തകങ്ങൾ ലഭ്യമാണ്‌.


ടി പത്മനാഭന്റെ അദൃശ്യ നദി, മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം, എം വി ഗോവിന്ദന്റെ കേരളം: ഇന്നലെ, ഇന്ന്‌, നാളെ, പാർഥാ ചാറ്റർജിയുടെ ദേശീയത നേരും നുണയും, പി വത്സലയുടെ ചിത്രലേഖ, അരുന്ധതി റോയിയുടെ കനിവോടെ കൊല്ലുക, എസ് ധനുജകുമാരിയുടെ ചെങ്കൽച്ചൂളയിലെ എന്റെ ജീവിതം എന്നിവയ്‌ക്ക്‌ ആവശ്യക്കാരേറെയാണ്‌. സ്റ്റോക്കില്ലാത്ത ബുക്കാണെങ്കിൽ ആവശ്യക്കാരന്റെ വിലാസത്തിലേക്ക് അയച്ചുനൽകാനും സംഘാടകർ തയ്യാറാണ്. വിലക്കിഴിവുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home