പാർടി കോൺഗ്രസിലൂടെ
21-ാം പാർടി കോൺഗ്രസ്; സീതാറാം യെച്ചൂരി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്


Research Desk
Published on Apr 01, 2025, 11:49 AM | 1 min read
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാർ സർക്കാർ രാജ്യം ഭരിക്കുന്ന ഘട്ടത്തിലാണ് സിപിഐ എം 21-ാം പാർടി കോൺഗ്രസ് 2015 ഏപ്രിൽ 14- 19 വരെ വിശാഖപട്ടണത്ത് ചേർന്നത്. എല്ലാ വിഭാഗത്തിലുംപെട്ട അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രക്ഷോഭം നയിക്കുവാൻ സിപിഐ എമ്മിനെ കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന രാഷ്‌ട്രീയ പ്രമേയത്തിന് പാർടി കോൺഗ്രസ് അംഗീകാരം നൽകി.
സിപിഐ എമ്മിന്റെ സ്വതന്ത്ര ശക്തി വർധിപ്പിക്കാനും പാർടിയുടെ മാർക്‌സിസ്‌റ്റ്- ലെനിനിസ്‌റ്റ് പ്രത്യയ ശാസ്‌ത്ര അടിത്തറ ശക്തിപ്പെടുത്താനും ആഹ്വാനം ചെയ്യുന്ന രാഷ്‌ട്രീയ പ്രമേയം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടാണ് അവതരിപ്പിച്ചത്. പാർടിയുടെ പ്രവർത്തനം വിലയിരുത്തിയ സംഘടനാ പ്രമേയം സമ്മേളനം അംഗീകരിച്ചു. 2015 അവസാനം പ്രത്യേക പ്ലീനം ചേരാനും തീരുമാനിച്ചു. പാർടി സംഘടന ശക്തിപ്പെടുത്താനും അടിസ്ഥാനവർഗത്തിലും യുവാക്കളിലും സ്വാധീനം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പ്ലീനം.
രാജ്യം നേരിടുന്ന വിവിധ വിഷയങ്ങൾ കേന്ദ്രീകരിച്ച് നിരവധി പ്രമേയങ്ങളും പാർടി കോൺഗ്രസ് പാസാക്കി. പാർടി ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തെരഞ്ഞെടുക്കപ്പെട്ടു. 97 അംഗ കേന്ദ്ര കമ്മിറ്റിയിൽ 17 പുതുമുഖങ്ങളും 14 വനിതകളും. 16 അംഗ പൊളിറ്റ് ബ്യൂറോയെയും തെരഞ്ഞെടുത്തു.
0 comments