പാർടി കോൺഗ്രസിലൂടെ
ഇരുപതാം പാർടി കോൺഗ്രസ്; ഇടത്–മതനിരപേക്ഷ ബദൽ മുന്നോട്ടുവയ്‌ക്കും


Research Desk
Published on Apr 01, 2025, 11:21 AM | 1 min read
ആദ്യമായി കോഴിക്കോട് വേദിയായ പാർടി കോൺഗ്രസാണ് 2012 ഏപ്രിൽ നാലു മുതൽ ഒമ്പതുവരെ നടന്ന 20-ാം പാർടി കോൺഗ്രസ്. നവഉദാരവൽക്കരണ നയങ്ങൾക്കെതിരായ പോരാട്ടം മുഖ്യ കടമയായി കാണുന്നതായിരുന്നു രാഷ്‌ട്രീയ പ്രമേയം. അധ്വാനിക്കുന്നവരുടെ ജീവിതം ദുരിതപൂർണമാക്കുന്ന നവലിബറൽ നയങ്ങൾക്കെതിരെ ദേശീയ-സംസ്ഥാന തലത്തിലും പ്രാദേശികമായും വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടം നയിക്കുമെന്ന് പാർടി കോൺഗ്രസ് പ്രഖ്യാപിച്ചു.
നവലിബറൽ നയങ്ങൾ തീവ്രമായി മുന്നോട്ടുകൊണ്ടു പോകുന്ന കോൺഗ്രസിന്റെയും ബിജെപിയുടെയും അജൻഡകൾക്കെതിരെ വിട്ടു വീഴ്‌ചയില്ലാത്ത പോരാട്ടം നയിക്കാനും ഇടതു മതനിരപേക്ഷ ബദൽ മുന്നോട്ടുവയ്‌ക്കുമെന്നും പ്രമേയത്തിൽ പറഞ്ഞു. ദളിത്- സ്‌ത്രീ ന്യൂനപക്ഷ വിഷയങ്ങൾ ഏറ്റെടുക്കാനും പാർടിയുടെ സ്വതന്ത്രശക്തി വർധിപ്പിക്കാനും തീരുമാനിച്ചു. പാർടി പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പ്രത്യയശാസ്‌ത്ര പ്രമേയം അവതരിപ്പിച്ചു.
ഇന്ത്യൻ ജനത നേരിടുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന നിരവധി സുപ്രധാന പ്രമേയങ്ങളും പാർടി കോൺഗ്രസ് അംഗീകരിച്ചു. സിപിഐ എം ജനറൽ സെക്രട്ടറി മുതൽ ലോക്കൽ സെക്രട്ടറി വരെയുള്ളവരുടെ കാലാവധി മൂന്നു തവണയായി നിജപ്പെടുത്തുന്ന തീരുമാനം കൈക്കൊണ്ടു.
89 അംഗം കേന്ദ്ര കമ്മിറ്റിയെയും സെക്രട്ടറിയായി പ്രകാശ് കാരാട്ടിനെയും തെരഞ്ഞെടുത്തു. 15 അംഗ പിബി.
0 comments