പാർടി കോൺഗ്രസിലൂടെ
മുന്നേറ്റങ്ങൾ, പുതിയ പോരാട്ടങ്ങൾ| പതിനാറാം പാർടി കോൺഗ്രസ്


Research Desk
Published on Mar 28, 2025, 02:39 PM | 1 min read
ഇന്ത്യയുടെ ഭരണം ബിജെപിയുടെ കൈയ്യിൽ എത്തിയ ഘട്ടത്തിലാണ് പതിനാറാം പാർടി കോൺഗ്രസ് 1998 ഒക്‌ടോബർ 5 മുതൽ-11 വരെ കൊൽക്കത്തയിൽ നടന്നത്. സാർവദേശീയ, ദേശീയ സാഹചര്യങ്ങളെ വിശദമായി വിലയിരുത്തുന്നതാണ് ഹർകിഷൻ സിങ് സുർജീത് അവതരിപ്പിച്ച രാഷ്‌ട്രീയ പ്രമേയം. ആഗോളവൽക്കരണം, ഐഎംഎഫ്, ലോകബാങ്ക്, നാറ്റോ തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയാണ് രാഷ്‌ട്രീയ പ്രമേയത്തിലെ അന്തർദേശീയ വിഷയങ്ങൾ ചർച്ച ചെയ്‌തത്.
കേന്ദ്രത്തിലെ ബിജെപി സർക്കാർ ഉയർത്തുന്ന പുതിയ സാഹചര്യങ്ങൾ പരിശോധിച്ചാണ് ദേശീയ സ്ഥിതിഗതികളുടെ വിലയിരുത്തൽ. ഉദാരവൽക്കരണത്തിന്റെ ദോഷഫലങ്ങൾ, ബദൽ സാമ്പത്തിക നയത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾ, വർഗീയത ഉയർത്തുന്ന ഭീഷണി, ന്യൂനപക്ഷാവകാശങ്ങൾ, ജാതിപരമായ അടിച്ചമർത്തലുകൾക്കെതിരെ പോരാടുക, ആദിവാസികളുടെ അവകാശങ്ങൾ, ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾക്കായിരുന്നു രാഷ്‌ട്രീയ പ്രമേയത്തിലെ ഊന്നൽ. സാർവദേശീയം, ദേശീയം, സംഘടന എന്നിങ്ങനെ മൂന്നു ഭാഗങ്ങളിലായാണ് സംഘടന റിപ്പോർട്. ആഗോള സാമ്പത്തിക പ്രതിസന്ധി, റഷ്യൻ പ്രതിസന്ധി, സാമ്രാജ്യത്വവും മുതിലാളിതവും തമ്മിലുള്ള വൈരുധ്യങ്ങൾ, അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ അധിനിവേശം, ചേരിചേരാ പ്രസ്ഥാനം തുടങ്ങിയവ എടുത്തുപറഞ്ഞു.
ദേശീയ സാഹചര്യത്തിൽ പതിനഞ്ചാം പാർടി കോൺഗ്രസിനുശേഷമുള്ള രാഷ്ട്രീയ നയം നടപ്പാക്കൽ, 1996ലെ പൊതു തെരഞ്ഞെടുപ്പും ഐക്യമുന്നണിയുടെ രൂപീകരണവും, സർക്കാരിൽ പങ്കാളിയാകുന്നതിനെ സംബന്ധിച്ച്, ന്യൂനപക്ഷവിഭാഗങ്ങളുടെ സ്ഥിതി, ഐക്യമുന്നണി സർക്കാരിന്റെ കാലം, - അയോധ്യ, 1998ലെ തെരഞ്ഞെടുപ്പിലെ തന്ത്രങ്ങളും ഫലവും, ഐക്യമുന്നണി പരീക്ഷണം, ഐക്യമുന്നണി സങ്കൽപ്പം, സഖ്യകക്ഷികളുടെ ആവശ്യം, ശരിയായ ഐക്യമുന്നണി തന്ത്രം, ശരിയായ ബദലിനെ ഉയർത്തിക്കാട്ടുക, ബിജെപി നയിക്കുന്ന സർക്കാരിന്റെ സ്ഥിതി, ബദൽ സർക്കാരിനോടുള്ള സമീപനം, ആണവ സമ്മർദം, വളർന്നുവരുന്ന അരക്ഷിതാവസ്ഥ, ഏകാധിപത്യ പ്രവണതകൾ, പുതിയ സംസ്ഥാന രൂപീകരണം, അഴിമതി, സാമ്പത്തിക നയങ്ങൾ, വളർന്നുവരുന്ന സമരങ്ങൾ, വനിതാസംവരണ ബിൽ, ത്രിപുര, കേരളത്തിലെ ആദിവാസി ഭൂനിയമം, പാർടി പരിപാടി പരിഷ്കരിക്കൽ തുടങ്ങിയവയാണ് ചർച്ച ചെയ്തത്. 66 അംഗ കേന്ദ്ര കമ്മിറ്റിയെയും ജനറൽ സെക്രട്ടറിയായി ഹർകിഷൻ സിങ് സുർജീത്തിനെയും തെരഞ്ഞെടുത്തു. 13 അംഗ പിബി.
0 comments