പാർടി കോൺഗ്രസിലൂടെ
നവഉദാരവൽക്കരണ നയങ്ങൾ തുറന്നുകാട്ടി |പതിനഞ്ചാം പാർടി കോൺഗ്രസ്


Research Desk
Published on Mar 27, 2025, 07:31 PM | 1 min read
കോൺഗ്രസ് സർക്കാർ നടപ്പാക്കിയ ആഗോളവൽക്കരണ- ഉദാരവൽക്കരണ നയങ്ങൾ ഇന്ത്യൻ ജനതയെ പ്രതികൂലമായി ബാധിച്ച ഘട്ടത്തിലാണ് ചണ്ഡിഗഢിൽ 1995 ഏപ്രിൽ മൂന്നു മുതൽ എട്ട് വരെ പതിനഞ്ചാം പാർടി കോൺഗ്രസ് നടന്ന്. രാജ്യത്ത് വർഗീയ സംഘർഷങ്ങളും രൂക്ഷമായിരുന്നു. ഇ എം എസ് പാർടി കോൺഗ്രസ് ഉദ്‌ഘാടനം ചെയ്‌തു. ഹർകിഷൻ സിങ് സുർജീത്ത് രാഷ്‌ട്രീയ പ്രമേയം അവതരിപ്പിച്ചു.
മാർക്‌സിസത്തിന്റെയും ലെനിനിസത്തിന്റെയും പ്രയോഗത്തിലുള്ള ഗുരുതര പാളിച്ചകളാണ് സോവിയറ്റ് യൂണിയന്റെയും കിഴക്കൻ യൂറോപ്പിലെയും സോഷ്യലിസ്റ്റ് ഭരണക്രമത്തിന്റെ വീഴ്‌ചയിലേക്ക് നയിച്ചതെന്ന് വിലയിരുത്തി. സോഷ്യലിസത്തിന്റെ തകർച്ച മുതലാളിത്തതിന് ആവേശം പകർന്നിട്ടുണ്ട്. എന്നാൽ മനുഷ്യരാശി നേരിടുന്ന പ്രശ്‌നങ്ങൾക്ക് മുതലാളിത്തതിന് പരിഹാരം കാണാനാകില്ല. സോഷ്യലിസത്തിന് ഏറ്റ തിരിച്ചടി താൽകാലികമാണെന്നും രാഷ്‌ട്രീയ പ്രമേയത്തിൽ എടുത്തുപറഞ്ഞു. ദേശീയ സാഹചര്യങ്ങൾ വിലയിരുത്തുന്ന രണ്ടാം ഭാഗത്ത് കോൺഗ്രസിന് തെരഞ്ഞെടുപ്പുകളിൽ ഏറ്റതിരിച്ചടി, നവഉദാരവൽക്കരണ നയങ്ങൾ പാവപ്പെട്ടവരിലും ഇടത്തരക്കാരിലും ദോഷകരമായി ബാധിക്കുന്നുവെന്ന് വിലയിരുത്തി.
പ്രകാശ് കാരാട്ട് രാഷ്‌ട്രീയ- സംഘടനാ റിപ്പോർട് രണ്ട് ഭാഗങ്ങളായി അവതരിപ്പിച്ചു. പാർടി പരിപാടിയുടെ പരിഷ്‌കരണത്തിനായി രൂപീകരിച്ച കമ്മിറ്റിയെ കുറിച്ചും വിശദമായി റിപ്പോർടിലുണ്ടായിരുന്നു. പാർടി ഭരണഘടനയുടെ നാല്, ആറ്, 17, 18, 19 ആർടിക്കിളുകൾക്ക് നിർദേശിച്ച ഭേദഗതികളും പാർടി കോൺഗ്രസ് അംഗീകരിച്ചു. 74 അംഗ കേന്ദ്ര കമ്മിറ്റിയെയും ജനറൽ സെക്രട്ടറിയായി ഹർകിഷൻ സിങ് സുർജീത്തിനെയും തെരഞ്ഞെടുത്തു. 16 അംഗം പിബി.
0 comments