Deshabhimani

പാർടി കോൺഗ്രസിലൂടെ

സാൽക്കിയ പ്ലീനവും 11-ാം പാർടി കോൺഗ്രസും

cpim-11th-party-congress
avatar
Research Desk

Published on Mar 25, 2025, 03:55 PM | 2 min read

1982 ജനുവരി 26 മുതൽ 31 വരെ വിജയവാഡയിലായിരുന്നു 11–-ാം പാർടി കോൺഗ്രസ്‌. 1980 ഒക്ടോബറിലെ സിസിയും സാൽക്കിയ പ്ലീനം തീരുമാനങ്ങളും വിശദചർച്ചയ്‌ക്ക്‌ വിധേയമാക്കി. രാഷ്‌ട്രീയ റിപ്പോർട്ട്‌ അവതരിപ്പിച്ചുള്ള ഇ എം എസിന്റെ പ്രസംഗത്തിൽ രാഷ്‌ട്രീയ സംഘടനാ റിപ്പോർട്ടിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞതിനൊപ്പം സാർവദേശീയ, ദേശീയ രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങളും പരാമർശിച്ചു. രണ്ടു ഭാഗങ്ങളായാണ്‌ രാഷ്ട്രീയ സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിച്ചത്‌. ഒന്നാം ഭാഗത്ത് പാർടി പിബിയും സിസിയും ചർച്ച ചെയ്‌ത ദേശീയ രാഷ്ട്രീയ സാഹചര്യവും വിശകലനങ്ങളുമായിരുന്നു. രണ്ടാം ഭാഗത്ത് സംഘടന പ്രവർത്തനം, വർഗ ബഹുജന മുന്നണികൾ എന്നിവ സംബന്ധിച്ച സംസ്ഥാന റിപ്പോർട്ടുകളുമായിരുന്നു.


10-ാം കോൺഗ്രസിനു ശേഷമുണ്ടായ പാർടിയുടെ വളർച്ച വിശദമാക്കുന്ന റിപ്പോർട്ടിൽ, ഈ കാലയളവിൽ രാജ്യത്തെ മുഖ്യപ്രതിപക്ഷമായി ഉയരാൻ കഴിഞ്ഞുവെന്നും ജനങ്ങളാകെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പാർടിയായി മാറാൻ കഴിഞ്ഞുവെന്നും എടുത്തുപറഞ്ഞു. സാൽക്കിയ പ്ലീനത്തിനുശേഷമുള്ള പാർടി സിസി–- പിബി പ്രവർത്തനങ്ങളെപ്പറ്റി വിശദമായി പറഞ്ഞു. ഇടതുപക്ഷജനാധിപത്യ ഐക്യം രൂപപ്പെടുത്തുന്നതിനും പ്രതിരോധത്തിന്റെ വിശാലനിര കെട്ടിപ്പടുക്കുന്നതിനും വേണ്ട പോരാട്ടങ്ങൾ, എന്തുകൊണ്ട് അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തു, മറ്റുചില പാർടി നയവും രാഷ്ട്രീയ ഇടപെടലും, ഫെഡറലിസം, കൂട്ടായ പ്രവർത്തനങ്ങൾ, പ്രത്യയശാസ്ത്രപരമായ പ്രവർത്തനം, പാർലമെന്ററി ഗ്രൂപ്പിന്റെ പ്രവർത്തനം, പാർടി സെന്റർ, സിസി- പിബി യോഗങ്ങളുടെ സംക്ഷിപ്ത വിവരങ്ങൾ, സംസ്ഥാനങ്ങളുടെ റിപ്പോർട്ടുകളും, തൊഴിലാളി, കർഷക, യുവജന, മഹിളാ സംഘടനകളുടെ പ്രവർത്തനങ്ങളും എന്നിവയും വിലയിരുത്തുന്നതായി റിപ്പോർട്ട്‌.


ബി ടി രണദിവെ അവതരിപ്പിച്ച കരട്‌ രാഷ്‌ട്രീയ പ്രമേയത്തിൽ അന്തർദേശീയ സാഹചര്യങ്ങൾ, ദേശീയ സാഹചര്യങ്ങൾ എന്നിങ്ങനെ രണ്ട്‌ ഭാഗങ്ങളുണ്ടായിരുന്നു. സാമ്രാജ്യത്വ രാജ്യങ്ങൾ തമ്മിലുള്ള വൈരുധ്യം, സാമ്രാജ്യത്വ രാജ്യങ്ങളിലെ ആഭ്യന്തരവൈരുധ്യം, സോഷ്യലിസ്റ്റ് ചേരിയുമായി വർധിച്ചുവരുന്ന വൈരുധ്യങ്ങൾ, യുദ്ധഭീഷണി, ആഗോള മേധാവിത്വം, മൂന്നാം ലോകരാജ്യങ്ങളും സാമ്രാജ്യത്വവും തമ്മിലുള്ള വൈരുധ്യങ്ങൾ, സോഷ്യലിസ്റ്റ് ചേരിയിലെ വിള്ളൽ, സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ വിദേശനയത്തിലെ ബലഹീനത എന്നീ വിഷയങ്ങളാണ് ആദ്യ ഭാഗത്തുണ്ടായിരുന്നത്‌.

മുതലാളിത്ത രാജ്യങ്ങളുമായി ഉദ്ഗ്രഥിച്ച ഇന്ത്യൻ സമ്പദ്‌ഘടന മറ്റ്‌ മൂന്നാം ലോകരാജ്യങ്ങളിലെന്നപോലെ ലോക മുതലാളിത്തം നേരിടുന്ന കെടുതികൾക്ക് പൂർണമായും ഇരയായെന്ന്‌ രണ്ടാം ഭാഗത്ത്‌ പറഞ്ഞു.


വർധിച്ചുവരുന്ന ആശ്രിതത്വം, ഇന്ദിരാ ഗാന്ധി സർക്കാരിന്റെ വിദേശ നയം, ഇടതുപക്ഷ സർക്കാരുകൾക്കു നേരെയുള്ള ആക്രമണം, കേരളത്തിലെ മന്ത്രിസഭയുടെ രാജി, ഇടതുസർക്കാരുകളുടെ നേട്ടങ്ങൾ, ഛിദ്രശക്തികളുടെ മൂന്നാം അടവ്, ഹിന്ദു പക്ഷപാതിത്വം, ഖലിസ്ഥാൻ, ഇടതുപാർടികളുടെ ഐക്യം തുടങ്ങിയ വിഷയങ്ങളും ഉൾകൊള്ളിച്ചു. കേന്ദ്രകമ്മിറ്റിയുടെ അംഗ സഖ്യ 45ആയി തീരുമാനിച്ചു. 42 പേരെ തെരഞ്ഞെടുത്തു. ഇഎംഎസ്‌ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഒമ്പത്‌ അംഗങ്ങൾ ഉൾപ്പെട്ടതായിരുന്നു പിബി.



deshabhimani section

Related News

View More
0 comments
Sort by

Home