Active Noice എന്ന കര്‍ത്തരിയും Passive Voice എന്ന കര്‍മണിയും ആരാണെന്നും എന്താണെന്നും മഹാജനത്തിനറിയാം. നാം നിത്യവും രണ്ടും എടുത്തു പെരുമാറുന്നുമുണ്ട്. എന്നാല്‍ Active Vocabulary എന്ത്, Passive Vocabulary എന്ത് എന്നു ചോദിച്ചാല്‍ പലരും ഒന്നു പരിഭ്രമിക്കും.
Vocabulary നമ്മുടെ കൈവശമുള്ള പദശേഖരമാണ്.Word Store, പദനിധി, വാക്കിന്റെ കലവറ. വിശപ്പിന്റെ വൊക്കാബുലറി വളരെ വലുതാകും; അയാളുടെ അയല്‍ക്കാരനായ അന്തപ്പന്റെ വൊക്കാബുലറി ചിലപ്പോള്‍ നന്നെ ചെറുതുമാകും. പദകുബേരന്മാരുണ്ട്, പദകുചേലന്മാരുമുണ്ട്. നിങ്ങളുടെ ഈടുവയ്പിലുള്ള എല്ലാ വാക്കുകളും നിങ്ങള്‍ നിത്യേന എടുത്തുപയോഗിക്കാറില്ല. അത്യാവശ്യത്തിനു വേണ്ടതുമാത്രമേ പുറത്തെടുക്കു. വീട്ടമ്മയുടെ, അമ്മിണിചേച്ചിയുടെ പൊന്നും പണ്ടവും ബാങ്ക്ലോക്കറില്‍ വയ്ക്കുകയാണല്ലോ നാട്ടുചിട്ട. അത്യാവശ്യത്തിനുള്ളതല്ലേ. ചോരഭയംമൂലം കഴുത്തിലും കാതിലുമിട്ടു നടക്കാന്‍പറ്റുമോ. ഇത് വാക്കുകള്‍ക്കും ബാധകമാകുന്നു. ഒരുപാട് പദങ്ങള്‍ കെട്ടിയിരുപ്പിലുണ്ട്. ദിവസേനയെടുത്ത് ഉപയോഗിക്കുന്നത് വളരെ കുറച്ചുമാത്രം. ഇങ്ങനെ നിത്യവും ഉപയോഗിക്കുന്ന പദങ്ങളാണ് നിങ്ങളുടെ Active Vocabulary: working words, words in daily use. പെട്ടിയില്‍ ഭദ്രമായിരിക്കുന്ന പദങ്ങളുണ്ട്. സമൂഹമാണ് നിങ്ങളുടെ Passive Vocabulary. പണംപോലെ വാക്കും ദുര്‍വ്യയം ചെയ്യരുത് എന്നാണ് പറയാറ്.
നമ്മുടെ ഇടപാടുകളില്‍, സംഭാഷണങ്ങളില്‍ അനൌപചാരിക സന്ദര്‍ഭങ്ങളില്‍ നാം ഗീര്‍വാണമൊഴിവാക്കുന്നു. ലഘുപദങ്ങള്‍, സാധാരണവാക്കുകള്‍ ഉപയോഗിക്കുന്നു. അതായത് നമ്മുടെ active vocabulary എന്ന എസ് ബി അക്കൌണ്ടില്‍നിന്നാണ് പദങ്ങള്‍ എടുക്കുന്നത് എന്നര്‍ഥം. എഴുതുമ്പോള്‍, ഒരു സദസിനെ ഔപചാരികമായി അഭിസംബോധനചെയ്തു സംസാരിക്കുമ്പോള്‍ നാംPassive Vocabulary എന്ന fixed deposit ല്‍ നിന്ന് പദങ്ങള്‍ എടുക്കുന്നു. വൊക്കാബുലറി സമ്പന്നമാക്കുക എന്നത് ഭാഷാ വിദ്യാര്‍ഥിയുടെ മുഖ്യലക്ഷണങ്ങളില്‍ ഒന്നായിരിക്കണം. Word Power ന് കിടനില്‍ക്കുന്ന മറ്റൊരു പവറുമില്ല. അതിന്റെ പത്രാസുവേറെ തന്നെ.
Dictionary bpw- Thesaurus ഉം തമ്മിലുള്ള വ്യത്യാസമെന്തെന്നല്ലേ? പറയാം. ഡിക്ഷ്ണറി അതായത് lexicon ( (ശബ്ദകോശം, നിഘണ്ടു) അടിസ്ഥാനപരമായി വാക്കുകളുടെ അര്‍ഥംപ റയുന്ന സാറാകുന്നു. ചില ഡിക്ഷ്ണറികള്‍ അര്‍ഥപറയുകമാത്രമല്ല, വാക്കിന്റെ ഉദ്ഭവം കുറഞ്ഞെന്നു വിസ്തിരിക്കുകയും ചെയ്യും. വലിയ ഡിക്ഷ്ണറികള്‍ പിന്നേയും മുന്നോട്ടുപോകും. നിര്‍വചനം നല്‍കും. Usage നെകുറിച്ചു സംസാരിക്കും. ഉദാഹരണവാക്യങ്ങള്‍ സമ്മാനിക്കും
എന്നാല്‍ Thesaurus അതല്ല. അത് ഒരു പര്യായനിഘണ്ടുവാണ്. സമാനപദങ്ങളുടെയും വിപരീത പദങ്ങളുടെയും (Synonyms and antonyms) വിസ്താരമാണ് ഇതില്‍ നടക്കുന്നത്. ഗ്രീക്കില്‍ ഈ വാക്കിനര്‍ഥം ഭണ്ഡാരം/ഈടുവെപ്പ് എന്നാണ്.
1852ല്‍ Petermark Roget എന്നൊരു ഡോക്ടറാണ് ഇതുപോലൊരു ഭിണ്ണക്കന്‍ പര്യായകോശം ചമച്ചത്. ഈ ബൃഹദ്ഗ്രന്ഥത്തിന്റെ കരട് രൂപം 1805ല്‍ തയ്യാറായെങ്കിലും ഡോക്ടര്‍ റോഗറ്റിനു തൃപ്തിവന്നില്ല. മൂപ്പരത് പരിഷ്ക്കാര വിപുലീകരിച്ചു കൊണ്ടേയിരുന്നു. അവസാനം പുസ്തകം പുറത്തിറക്കുമ്പോള്‍ അദ്ദേഹത്തിനു എഴുപതുകഴിഞ്ഞിരുന്നു. Roget's Thesaurus ന്റെ 77 എഡിഷനുകളാണ് ഇറങ്ങിയത്. രണ്ടുലക്ഷത്തില്‍പ്പരം കോപ്പികള്‍ വിറ്റഴിയുകയും ചെയ്തു. ഈ മഹോദ്യമത്തില്‍ ഡോ. റോഗറ്റ് മാത്രമല്ല അദ്ദേഹത്തിന്റെ മുഴുവന്‍ കുടുംബവും പങ്കെടുത്തിരുന്നു. Longmanഎന്ന പ്രസാധകരാണ് തിസസാറസ് ആദ്യം പുറത്തിറക്കിയത്. ഇപ്പോഴും ഇത് അച്ചടിച്ചിറക്കുന്നത് Longmans കമ്പനിതന്നെ.
ഈ പര്യായനിഘണ്ടുവിന്റെ ഉള്ളിലോട്ടു കടന്നാല്‍ നാം അന്ധാളിച്ചു നിന്നുപോകും. അത്രകണ്ട് വൈവിധ്യം. ഇതിന് ഒരു പാട് അനുകരണങ്ങളുണ്ടായി, ഇംഗ്ളണ്ടിലും, അമേരിക്കയിലും. ഓസ്ട്രേലിയയിലുമൊക്കെ. എന്നാല്‍ Roget നെ വെല്ലാന്‍ ആര്‍ക്കും ഇന്നോളം കഴിഞ്ഞിട്ടില്ല. എല്ലാ തിസാറസും തിസാറസ്സല്ല, റോഗറ്റിന്റെ തിസാറസ്സാണ് തിസ്സാറസ്. പില്‍ക്കാലത്തു വന്ന എല്ലാ പര്യായപുസ്തകങ്ങളും ഡോക്ടര്‍ റോഗറ്റിന്റെ രീതി ശാസ്ത്രം തന്നെയാണ് പിന്‍തുടര്‍ന്നത്. ഈ മഹാപണ്ഡിതനെകുറിച്ച് സംസാരിക്കുമ്പോള്‍ സ്വഭാവികമായും നമ്മുടെ ശ്രീകണ്ഠേശ്വരം ജി പദ്മനാഭപിള്ളയെകുറിച്ച് ഭക്ത്യാദരങ്ങളോടെ ഓര്‍ക്കുന്നു. ഒറ്റക്കാണ് അദ്ദേഹം ശബ്ദതാരാവലി നിര്‍മിച്ചത്. Theme (വിഷയം) അനുസരിച്ചാണ് ഈ പര്യായമാല ക്രമപ്പെടുത്തിയിട്ടുള്ളത്. Fear (ഭയം) എന്ന വാക്കാണ് theme എങ്കില്‍ അതിനോട് ബന്ധപ്പെട്ട സര്‍വ പദങ്ങളും പര്യായങ്ങളും അതിനെ വിപരീതങ്ങളും റോഗറ്റ് നല്‍കുന്നു. Fright, terror, panic, alarm, scare. ഇങ്ങിനെ പലതും ഇതുമായി ബന്ധപ്പെട്ട ഗ്രേഡുകളും ശൈലികളും വേറെ. ഏതു ആംഗല ഭാഷാ സ്നേഹിയും കയ്യകലത്തു വെക്കേണ്ട പുസ്തകമാണ് Rogers "The Saurus" എന്നാണ് ഡേവിഡ് ക്രിസ്റ്റല്‍ പറഞ്ഞത്. എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ഇതുകൊണ്ടു നടകണമെന്നു ഐവര്‍ബ്രൌണും അഭിപ്രായപ്പെടുകയുണ്ടായി.