21 February Thursday

സീ കേരളം സംപ്രേഷണം ഇന്നുമുതല്‍

വെബ് ഡെസ്‌ക്‌Updated: Monday Nov 26, 2018

കൊച്ചി >  സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസിന്റെ പുതിയ മലയാളം വിനോദ ചാനലായ സീ കേരളം തിങ്കളാഴ‌്ച വൈകിട്ട് ആറിന് സംപ്രേഷണം ആരംഭിക്കും. ആഴ്ചയിൽ 52 മണിക്കൂർ ഉള്ളടക്കത്തിലൂടെ പ്രേക്ഷകന് പരിപാടികളുടെ ഒരു നിരതന്നെയാണ് എത്തിക്കുന്നതെന്ന‌് സീ ദക്ഷിണ ക്ലസ്റ്റർ മേധാവി സിജു പ്രഭാകരൻ പറഞ്ഞു.

ഏഴ‌് ഫിക‌്ഷനുകളാണ് പരിപാടികളിലുള്ളത്. അല്ലിയാമ്പൽ, ചെമ്പരത്തി, സ്വാതിനക്ഷത്രം ചോതി, കുട്ടിക്കുറുമ്പൻ, അടുത്ത ബെല്ലോടുകൂടി, നന്ദനന്ദനം, ആരാണീ സുന്ദരി എന്നിവയാണ് ഫിക‌്ഷനുകൾ. കൂടാതെ ഡാൻസ് കേരള ഡാൻസ്, സൂപ്പർ ബമ്പർ, തമാശ ബസാർ തുടങ്ങിയ പരിപാടികളുമുണ്ട്.

ചുങ്കത്ത് ജ്വല്ലറി, ഫോഗ് ബോഡി സ്‌പ്രേ, നെരോലാക‌് ഹെൽത്തി ഹോം പെയിന്റ്‌സ്, സെവൻ അപ‌് തുടങ്ങിയവർ ഉൾപ്പെടെയുള്ളവരാണ് ചാനൽ സഹകാരികൾ.


പ്രധാന വാർത്തകൾ
 Top