അമിത് ചക്കാലക്കല്‍ നായകനാകുന്ന 'യുവം' സിനിമയിലെ സൗഹൃദം എന്ന ഗാനം നടി മഞ്ജു വാര്യര്‍ പുറത്തിറക്കി. ഗോപി സുന്ദര്‍ ഈണമിട്ട് ബി കെ ഹരിനാരായണന് എഴുതിയ ഗാനം ശ്രീജീഷാണ് ആലപിച്ചിരിക്കുന്നത്.
ലോക്ക് ഡൗണ്‍ സമയത്ത് പുറത്തിറങ്ങിയ ടീസര്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി മക്കോറ നിര്‍മിച്ച യുവം പിങ്കു പീറ്ററാണ് സംവിധാനം ചെയ്യുന്നത്.
അമിത് ചക്കാലക്കല്‍, ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രന്, നിര്‍മല്‍ പാലാഴി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോണ്‍ കുട്ടി എഡിറ്റിംഗും സജിത്ത് പുരുഷന് ഛായാഗ്രഹണവും ചെയ്തിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് അമല്‍ ചന്ദ്രനും വസ്ത്രാലങ്കാരം സമീറ സനീഷുമാണ്.
സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് വിതരണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..