22 May Wednesday

വൈശാഖും നിവിനും ഒന്നിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 1, 2017

പുലിമുരുകന്റെ കോടികള്‍ കൊയ്ത വിജയത്തിനുശേഷം വൈശാഖ് സംവിധാനംചെയ്യുന്ന ചിത്രത്തില്‍ നായകനാകുന്നത് നിവിന്‍പോളി. പുലിമുരുകന് തിരക്കഥയെഴുതിയ ഉദയ്കൃഷ്ണതന്നെ  തിരക്കഥയൊരുക്കും. കോളേജ് വിദ്യാര്‍ഥിയായി നിവിനെത്തുന്ന ചിത്രം റൊമാന്റിക് ഫാമിലി ഡ്രാമ ഗണത്തില്‍പ്പെടും. റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണിയില്‍ അഭിനയിക്കുകയാണ് നിവിനിപ്പോള്‍.  ജോമോന്‍ ടി ജോണിന്റെ ആദ്യചിത്രം കൈരളി, എന്‍ എന്‍ പിള്ളയുടെ ജീവിതം ആധാരമാക്കിയ രാജീവ് രവിച്ചിത്രം എന്നിവയും അണിയറയിലുണ്ട്. ശ്യാമപ്രസാദിന്റെ 'ഹേയ് ജൂഡാ'ണ് അടുത്ത് റിലീസാകാനുള്ള നിവിന്‍ചിത്രം.

പ്രധാന വാർത്തകൾ
 Top