തിരുവനന്തപുരം > നവാഗതനായ നിഷാദ് സംവിധാനം ചെയ്യുന്ന 'വിപ്ലവം ജയിക്കാനുള്ളതാണ്' ചിത്രത്തിന്റെ ഓഡിയോ പ്രകാശനം ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി എസ് അച്യുതാനന്ദന് നിര്‍വഹിച്ചു. തിരുവനന്തപുരം ചാക്ക ഐ റ്റി ഐയില്‍ വെച്ച് നടന്ന ചടങ്ങില്‍ യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍
ചിന്താജറോം, ചിത്രത്തിന്റെ അണിയറ ശില്പികള്, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
'വിപ്ലവം ജയിക്കാനുള്ളതാണ്' എന്ന ചിത്രം ജനമനസുകള്ക്കൊപ്പം നില്ക്കുന്ന ജനകീയ ചിത്രമായിരിക്കുമെന്ന് പറഞ്ഞ വി എസ്, ചിത്രത്തിന്റെ ശില്പികളായ വട്ടം പ്രൊഡക്ഷന്സിനേയും, സംവിധായകന് നിഷാദ് ഹസനേയും അഭിനന്ദിച്ചു. ചിത്രത്തിന് വിജയാശംസകള്‍ നേരാനും വി എസ് മറന്നില്ല. ഐ റ്റി ഐയിലെ ജനക്കൂട്ടം വലിയ ആവേശത്തോടെയാണ് വി എസിന്റെ വാക്കുകളെ വരവേറ്റത്.
തൃശൂര്‍ നഗരത്തില്‍ വെച്ച് രണ്ട് മണിക്കൂര്‍ കൊണ്ട് ഒരു മുഴുവന്‍ സിനിമ ചിത്രീകരിച്ച് ലോക റെക്കോര്‍ഡ് നേടിയ ചിത്രമാണ് 'വിപ്ലവം ജയിക്കാനുള്ളതാണ്'. ഉമേഷ് ഉദയകുമാര്‍, സാന്ദ്രാ ജോണ്സണ്, ജോബി, ത്രയംമ്പക് രണദേവ്, അസ്സി, മെല്വിന്, ഷാമില്‍ ബഷീര്‍, അഭിജിത്ത്, സോജോ, സോനാ മിനു, ജക്കു എന്നിവരാണ് പ്രധാന താരങ്ങള്‍.
വട്ടം പ്രൊഡക്ഷന്‍സിനുവേണ്ടി നിഷാദ് ഹസന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് 'ചങ്ക്സ് 'എന്ന ചിത്രത്തിലെ ഗാനത്തിലൂടെ ശ്രദ്ധേയനായ ദിനു മോഹനും, സൈക്കോ, നിഷാദ് ഹസന് എന്നിവരുമാണ.് സംഗീതം - വിനായക്, മനുമോഹന്‍, സൈക്കോ, ആലാപനം - ജാസി ഗിഫ്റ്റ്, ഫ്രാങ്കോ, സൂരജ് സന്തോഷ്, സൈക്കോ, അര്ജ്ജുന് മുരളീധരന്, ആദര്‍ശ് പി വി, ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രോഡ്യൂസര്‍- റോയ്സണ്‍ റപ്പായി, ക്യാമറ - പവി കെ പവന്, എഡിറ്റിംഗ് - ജിതിന് സി കെ, കല - ജിനേഷ് ജിത്തു, മേക്കപ്പ് - ലാല്‍ കരമന, വി എഫ് എക്സ് - രതീഷ്, സംവിധാന സഹായികള്‍ - ബിനീഷ് കെ ജോയ്, അരുണ്‍ ശിവദാസ്, സനല്‍ കെ ബാബു, മുസ്താഖ് മുഹമ്മദ്, ആധിന്‍ ഒല്ലൂര്‍, സ്റ്റില്‍ - ജിതിന് രാജ്, പോസ്റ്റര്‍ ഡിസൈന്‍ - ആധിന്‍ ഒല്ലൂര്‍, പിആര്‍ഒ - അയ്മനം സാജന്.