18 June Friday

അഞ്ച് കഥകളുമായി ‘വിശുദ്ധരാത്രികൾ' വരുന്നു

വെബ് ഡെസ്‌ക്‌Updated: Sunday May 16, 2021

വിശുദ്ധരാത്രികളില്‍ നിന്ന്

കൊച്ചി> അഞ്ചു രാത്രികളിലായി കേരളത്തിലും കൽക്കട്ടയിലും സംഭവിക്കുന്ന  വ്യത്യസ്ത കഥകളെ അടിസ്ഥാനമാക്കി രൂപപ്പെട്ട അഞ്ച് കഥകളുമായി വിശുദ്ധരാത്രികള്‍ റിലീസിന് ഒരുങ്ങി. ജാതീയത, കപട സദാചാരം, ലിംഗവിവേചനം , ഭരണകൂട ഭീകരത തുടങ്ങിയ  വിഷയങ്ങളെ വിമർശനാത്മക ഹാസ്യത്തോടെ സമീപിച്ചാണ് അഞ്ചു കഥകളും ഒരുക്കിയിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.  ഫിലിം നൊമാഡ്സ്, പോത്തുട്ടൻസ് പ്രൊഡക്‌ഷൻസ് എന്നീ ബാനറുകളിൽ നിർമിച്ചിരിക്കുന്ന സിനിമ വൈകാതെ   Saina Play ഒടിടി പ്ലാറ്റ്ഫോം വഴി പ്രേക്ഷകരിൽ എത്തും.
 
ചിത്രത്തിന്റെ ഗാനം ' കച്ചിൽസോങ്"  24 മണിക്കൂറിനിള്ളിൽ തന്നെ യുട്യൂബിൽ ട്രെൻഡിങ് ആണ് -  കവി അൻവർ അലിയുടെ രചനക്ക് സജിൻ ബാലു ആണ് സംഗീതം . ഗായിക സിതാര കൃഷ്ണൻകുമാർ , ദിലീഷ് പോത്തൻ , വിനയ് ഫോർട്ട് , പ്രിയനന്ദൻ , ഇർഷാദ് അലി , സംഗീത തുടങ്ങി  ഒരു ഡസന്‍ താരങ്ങൾ ചേർന്നാണ് ഗാനം പ്രകാശനം ചെയ്തത് . 
 
തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ പ്രഫസറും , കാലിക്കറ്റ് സർവകലാശാല ഫൈൻ ആർട്സ് വിഭാഗം ഡീനുമായ  ഡോക്ടർ  എസ്. സുനിൽ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നു.  ‘കളിയൊരുക്കം’ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ 2007ൽ കുട്ടികൾക്കുള്ള ഏറ്റവും നല്ല ചലച്ചിത്രത്തിന് സുനിൽ പുരസ്കാരം നേടിയിരുന്നു. 2016ൽ രണ്ടാമത്തെ ചിത്രമായ ‘മറുഭാഗ'ത്തിനു പതിനെട്ടാമത് ജോൺ ഏബ്രഹാം സ്പെഷൽ ജൂറി അവാർഡും കരസ്ഥമാക്കി.
 
പോത്തുട്ടൻസ് പ്രൊഡകഷൻ - രാജേഷ് കാഞ്ഞിരക്കാടൻ , ലതീഷ് കൃഷ്ണൻ , ജെയ്സൺ ജോസ് ,നോ മാഡ് ഫിലിംസ് സുനിൽകുമാർ ,റീന ടി കെ   എന്നിവരാണ് നിർമാതാക്കൾ. 
 
അനിൽ നെടുമങ്ങാട്, അലൻസിയർ, സന്തോഷ് കീഴാറ്റൂർ, ശ്രീജയ,ജെഎന്‍യു  വിദ്യാർത്ഥികൾ, കൽക്കത്തയിലെ  ജാത്ര നാടകവേദി, കേരളത്തിലെ പ്രമുഖ നാടകനടൻമാർ    തുടങ്ങിവർ കൂടാതെ ട്രാൻസ്‌ജെൻഡേഴ്സിന്റെ ജീവിതാനുഭവം പറയുന്ന കഥയിൽ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ആദ്യാനുഭവമായി  ശീതൾ ശ്യാം, ഹണി വിനു, സാന്ദ്ര ലാർവിൻ, ദീപ്തി കല്യാണി, മോനിഷ എന്നി ട്രാന്‍സ്ജെന്‍റെഴ്സ്  താരങ്ങളും കഥാപാത്രങ്ങളായെത്തുന്നത്. 
 
ദേശീയ അവാർഡ് ജേതാവായ ക്യാമറമാൻ സണ്ണി ജോസഫ് നീണ്ട ഇടവേളയ്ക്കു ശേഷം ക്യാമറ ചലിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ടിതിന്. ഒട്ടേറെ ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ടി. കൃഷ്ണനുണ്ണിയാണ് ശബ്ദസംവിധായകൻ. ലൈവ് സൗണ്ട് റിക്കാർഡിങ്ങാണു ചിത്രത്തിൽ. വാഗമൺ, തൊടുപുഴ എന്നിവയ്ക്കു പുറമെ കൊൽക്കത്തയും പ്രധാന ലൊക്കേഷനാണ്

എഡിറ്റിങ് വിജി എബ്രഹാം. നാടകനടനായ സുധി പാനൂർ, ചലച്ചിത്ര സംവിധായകനായ എബ്രു സൈമൺ, നാടക ഗവേഷകനായ ജെബിൻ ജെസ്മസ് തുടങ്ങിയവരാണ് അണിയറയിൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top