15 September Sunday

കാരക്ടര്‍ പോസ്റ്ററുമായി ആഷിക് അബുവിന്റെ വൈറസ്

വെബ് ഡെസ്‌ക്‌Updated: Saturday May 18, 2019

റിമ കല്ലിങ്കലും ആഷിഖ് അബുവും നിര്‍മിച്ച് ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസിന്റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഒപിഎം സിനിമാസിന്റെ ബാനറില്‍ മുഹ്സിന്‍ പരാരിയും, ഷര്‍ഫുവും, സുഹാസും രചിച്, സൈജു ശ്രീധരന്‍ എഡിറ്റ് ചെയ്ത ചിത്രം ജൂണ്‍ 7 നാണ് തീയേറ്ററുകളില്‍ എത്തുന്നത്.

2018 മെയ് മാസത്തില്‍ കേരളത്തെ ഭീതിയിലാഴ്ത്തി കടന്നുപോയ നിപ പ്രമേയമാക്കുന്ന, മലയാള സിനിമയിലെ പ്രമുഖ അഭിനേതാക്കള്‍ അണി നിരക്കുന്ന വൈറസിന്റെ ഈയിടെ പുറത്തിറങ്ങിയ ട്രൈലര്‍ മുപ്പത് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. സുഷിന്‍ ശ്യാം സംഗീതം നല്‍കിയിരിക്കുന്ന വൈറസിന്റെ ഛായാഗ്രഹണം രാജീവ് രവിയും ഷൈജു ഖാലിദുമാണ്.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top