23 March Saturday

ലാലിനൊപ്പം വിനയൻ; ഇരുവരും ഒന്നിക്കുന്നത‌് ഇതാദ്യം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 13, 2019

മോഹൻലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ പോകുന്നെന്ന വാർത്ത ഫെയ‌്സ‌്ബുക്കിൽ പങ്കുവച്ച‌് സംവിധായകൻ വിനയൻ. മാർച്ച‌് മാസത്തിൽ ചിത്രീകരണം തുടങ്ങുന്ന തന്റെ സിനിമയുടെ ജോലികൾ പൂർത്തിയായാൽ മോഹൻലാൽ ചിത്രത്തിന്റെ പേപ്പർ ജോലികൾ തുടങ്ങുമെന്ന‌് വിനയൻ പറഞ്ഞു.

കഥയെപ്പറ്റി അന്തിമ രൂപമായില്ലെങ്കിലും മോഹൻലാലുമായി നടത്തിയ ചർച്ചയിൽ ഒന്നിച്ച‌് സിനിമ ചെയ്യാൻ ധാരണയായെന്ന‌് വിനയൻ പറഞ്ഞു. മോഹൻലാലുമായി രൂപസാദൃശ്യമുള്ള മദൻലാലിനെ നായകനാക്കി 1990ൽ വിനയൻ സംവിധാനം ചെയ‌്ത ‘സൂപ്പർസ‌്റ്റാർ’ എന്ന സിനിമ വലിയ ചർച്ചയായിരുന്നു.

മോഹൻലാലിനെ മോശമായി ചിത്രീകരിച്ചെന്നാക്ഷേപിച്ച‌് വിനയനെതിരെ വൻ പ്രതിഷേധം ഉയരുകയും ചെയ‌്തിരുന്നു. മമ്മൂട്ടിയടക്കമുള്ള മലയാളത്തിലെ മുൻനിര നടൻമാരെ നായകൻമാരാക്കി നിരവധി ചിത്രങ്ങൾ വിനയൻ ഒരുക്കിയെങ്കിലും മോഹൻലാലുമായി സഹകരിക്കാതിരുന്നത‌് ‘സൂപ്പർസ‌്റ്റാർ’ ഉയർത്തിവിട്ട വിവാദം മൂലമാണെന്നായിരുന്നു സിനിമാ രംഗത്തെ അടക്കം പറച്ചിൽ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top