05 December Thursday

"വിക്രം -58'ന്റെ കേരളത്തിലെ ചിത്രീകരണം പൂർത്തിയായി; വിക്രം മടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2019

കൊച്ചി >  സെവൻ സ്‌ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ വൈകോം 18, മോഷൻപിക്‌ചേഴ്‌സും നിർമ്മിക്കുന്ന അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന തമിഴ് സിനിമയുടെ ഒമ്പത്‌ ദിവസത്തെ ചിത്രീകരണം പൂർത്തിയാക്കി തെന്നിന്ത്യൻ നടൻ ചിയാൻ വിക്രം മടങ്ങി. വിക്രമിന്റെ 58 -ാമത്തെ സിനിമയായതിനാൽ  വിക്രം - 58 എന്ന താൽക്കാലിക പേരിൽ ചെന്നൈയിൽ ചിത്രീകരണത്തിന്റെ  ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയാണ് സംഘം കേരളത്തിലെത്തിയത്.

കന്നട താരം ശ്രീനിധി ഷെട്ടി ആദ്യമായി തമിഴിൽ വിക്രമിന്റെ നായികയായി അരങ്ങേറുന്ന ചിത്രത്തിൽ എ ആർ റഹ്മാൻ സംഗീതവും ക്യാമറ ശിവകുമാർ വിജയനും കൈകാര്യം ചെയ്യുന്നു.

ചിത്രത്തിൽ മലയാളത്തിൽ നിന്നും മാമുക്കോയ അടക്കം നിരവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി അമ്പലപ്പുഴ, ആലപ്പുഴ, എറണാകുളം പരിസരങ്ങളിലും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും, എറണാകുളം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമായാണ്‌ ചിത്രീകരണം പൂർത്തിയാക്കിയത്. തുടർന്ന്‌ നെടുമ്പാശേരിയിൽ നിന്നും വിക്രം ചെന്നൈയിലേക്ക് മടങ്ങി.

 


പ്രധാന വാർത്തകൾ
 Top