20 June Thursday

വിജയ് സൂപ്പറും പൗർണ്ണമിയും; തെളിഞ്ഞ സിനിമയുടെ 'എെശ്വര്യ' കാഴ്ച

കെ എ നിധിൻ നാഥ്Updated: Wednesday Jan 16, 2019

കൊച്ചി> ആസിഫ് അലിയും മികച്ച പുതുമുഖതാരവുമായ ഐശ്വര്യ ലക്ഷ്‌മിയും ഒന്നിക്കുന്ന ജിസ് ജോയ് സിനിമയായ വിജയ് സൂപ്പറും പൗർണ്ണമി ട്രെയിലറുകളും  പാട്ടുകളും നൽകിയ പ്രതീക്ഷകൾക്കും  മേലെയാണ് . സമീപകാല മലയാള സിനിമ പരീക്ഷണങ്ങൾക്ക്‌ ഇടം നൽകാതെ  ഒരുക്കിയ ചിത്രം ചെറിയ കാൻവാസിൽ രസകരമായ മികവോടെ ഒരുക്കിയിട്ടുണ്ട്.  കേന്ദ്ര സർക്കാരിന്റെ പരസ്യങ്ങളിലൂടെ മലയാളിയ്ക്ക് ചിരപരിചിതമായ ശബ്ദത്തിലൂടെയാണ് സിനിമയുടെ ഇന്റട്രോ.

മലയാളിയുടെ സ്ത്രീധന ചിന്തകളെ മുൻ നിർത്തിയാണ് സിനിമ ആരംഭിക്കുന്നത്. ബിടെക് കഴിഞ്ഞ് ജോലിയൊന്നുമില്ലാതെ നടക്കുന്ന ആളാണ്‌  വിജയ്(ആസിഫ് അലി), വീട്ടിലെ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ  വിജയിനെ  സ്ത്രീധനം വാങ്ങി കല്യാണം കഴിപ്പിക്കാനാണ്‌ ബന്ധുക്കളുടെ ശ്രമം. ഒരു പെണുകാണൽ ചടങ്ങിൽ ചുറ്റിപറ്റിയാണ് സിനിമ നീങ്ങുന്നത്‌. ഒരു മുറിയിൽ കേന്ദ്രീകൃതമായി സിനിമ മുന്നോട്ട് പോകുമ്പോഴും ബോറടിപ്പിക്കാതെ സംവിധായകൻ  നോക്കുന്നുണ്ട്‌.

തന്റെ സേഫ് സോൺ കഥാപാത്രത്തിന്റെ അതേ പാറ്റേണിലാണ് വിജയ് എന്ന ആസിഫ് കഥാപാത്രത്തിന്റെ സൃഷ്ടി. പ്രകടന മികവിൽ സിനിമയുടെ താളമാകുന്ന എെശ്വര്യയുടെ പ്രകടനത്തിനാണ്‌ കെെയടി . പ്രേക്ഷകനെ സിനിമയിലേക്ക് ചേർത്ത് നിർത്തുന്നത് പൗർണ്ണമിയാണ്. സ്വപ്നം സാധ്യമാക്കാനുള്ള വഴി തേടുന്ന കഥാപാത്രം എെശ്വര്യയുടെ കൈയിൽ ഭദ്രമാണ്‌. ഞണ്ടുകളുടെ നാട്ടിൽ , മായാനദി , വരത്തൻ എന്നീ സിനിമകൾക്ക്‌ ശേഷം വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിലുടെ ഐശ്വര്യ മലയാളസിനിമയിൽ കൂടുതൽ ഇടം പിടിച്ചു.

രണ്ടുതരം സ്വഭാവങ്ങളുള്ള വിജയും പൗർണ്ണമിയും തമ്മിലുള്ള ക്രെമിസ്ട്രിയാണ് സിനിമയുടെ രസചരട്.  കണ്ടുമറന്ന പല രംഗങ്ങളും സിനിമയുടെ ഭാഗമാണ്. രണ്ടാം പകുതിയിൽ വിജയുടെയും പൗർണമിയുടെയും പ്രണയവും സ്വപ്നത്തിനായുള്ള യാത്രയുമെല്ലാം പലയാവർത്തി കണ്ടതാണ്. എന്നാൽ അതിന് ഒരു ക്ലീഷേയുടെ സ്വഭാവം സമ്മാനിക്കാതെ രക്ഷിക്കുന്നതിൽ സംവിധായകനായിട്ടുണ്ട്‌. ഗാനങ്ങളും ഛായഗ്രഹണവും സിദ്ദിക്കും, സ്ഥിരം അച്ഛൻ വേഷത്തിൽ തിളങ്ങുന്ന ര‍ഞ്ജി പണിക്കരുമെല്ലാം തങ്ങളുടെ റോൾ നന്നായിതന്നെ കെെകാര്യം ചെയ്യുന്നുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top