22 July Monday

ട്രാന്‍സ്‌ജെന്‍ഡറായി വിജയ്‌ സേതുപതി; "സൂപ്പർ ഡീലക്സ‌്'ന്റെ ട്രൈലർ പുറത്തിറങ്ങി-video

വെബ് ഡെസ്‌ക്‌Updated: Friday Feb 22, 2019

കൊച്ചി> വിജയ്‌ സേതുപതി ട്രാന്‍സ്‌ജെന്‍ഡര്‍ ശില്‍പ്പ എന്ന കഥാപാത്രമാക്കി ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന സൂപ്പർ ഡീലക്‌സിന്റെ ട്രൈലർ പുറത്തിറങ്ങി. വിജയ‌് സേതുപതി തന്റെ ഫേസ‌്ബുക്ക‌് പേജിലൂടെയാണ‌് ട്രൈലർ പുറത്തുവിട്ടത‌്. വിജത‌് സേതുപതിയോടൊപ്പം ഫഹദ‌് ഫാസിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട‌്. നേരത്തെ ചിത്രത്തിന്റെ പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്.

സാമന്ത അക്കിനേനിയാണ് സിനിമയില്‍ നായികാ വേഷത്തില്‍ എത്തുന്നത്. സാമന്തയ്ക്കു പുറമെ, രമ്യ കൃഷ്ണനും മിസ്‌കിനും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സംവിധായകന്‍ തന്നെ രചിച്ച ഈ ചിത്രത്തിന്റെ അഡീഷണല്‍ സ്‌ക്രീന്‍ പ്‌ളേ ഒരുക്കിയിരിക്കുന്നത് മിസ്‌കിനും നളന്‍ കുമാര സാമിയും നീലന്‍ കെ ശേഖറും ചേര്‍ന്നാണ്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. പിസി ശ്രീറാം, പിഎസ് വിനോദ്, നീരവ് ഷാ തുടങ്ങിയവര്‍ ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു.

ചെറിയ കാലയളവിനുള്ളില്‍ വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് നാല്പതുകാരനായ വിജയ് സേതുപതി. മലയാളത്തിന്റെ പ്രിയ നായകൻ ഫഹദ‌് ഫാസിലും തമിഴരുടെ സ്വന്തം ‘മക്കള്‍ സെല്‍വന്റെ’ ട്രാൻസ്‌ജെന്‍ഡര്‍ വേഷവും ഒരുമിക്കുന്നത‌് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top