27 January Monday

കമൽഹാസനെ എതിരിടാൻ വിജയ്‌ സേതുപതി

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2019

ഏറെ പ്രതീക്ഷയോടെ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് കമല്‍ഹാസന്റെ ഇന്ത്യന്‍ 2.  ഷങ്കര്‍ തന്നെ  ഒരുക്കിയ ഇന്ത്യന്റെ രണ്ടാംഭാ​ഗമാണിത്. വലിയ താരനിരയുമായി എത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതികൂടി ഭാ​ഗമാകുകയാണ്. സിനിമയുടെ ഭാ​ഗമാകാന്‍ കഴിയില്ലെന്ന് നേരത്തെ വിജയ് സേതുപതി പറഞ്ഞിരുന്നു. ചിത്രത്തില്‍ സുപ്രധാന വേഷം ലഭിച്ചിരുന്നുവെന്നും എന്നാല്‍ മറ്റു സിനിമകളുടെ തിരക്ക് മൂലം ചിത്രത്തിന്റെ ഭാ​ഗമാകാന്‍ കഴിഞ്ഞില്ലെന്നുമാണ് വിജയ് സേതുപതി പറഞ്ഞത്.

കമല്‍ഹാസന്‍ സിനിമയിലെത്തിയതിന്റെ 60ാം വാര്‍ഷികാഘോഷത്തിന്റെഭാ​ഗമായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സേതുപതിയുടെ തുറന്നുപറച്ചില്‍. നഷ്ടമായ അവസരത്തിനുപകരം മറ്റൊരു സിനിമയില്‍ അവസരം തരണമെന്നും കമലിനോട് സേതുപതി അതേ വേദിയിൽവച്ച് ആവശ്യപ്പെടുകയുംചെയ്തു. എന്നാല്‍, അധികം കാത്തിരിക്കാതെ വിജയ് സേതുപതിയുടെ ആ​ഗ്രഹം സഫലമായി. കൈവിട്ടുപോയ വേഷംതന്നെ വീണ്ടും  വിജയ് സേതുപതിയെ തേടിയെത്തിയെന്നാണ് പുതിയ വാര്‍ത്ത. ഇന്ത്യന്‍ 2ല്‍ താരം വില്ലനായി എത്തും. മറ്റു സിനിമകളുടെ ചിത്രീകരണം ഇന്ത്യന്‍ 2നായി മാറ്റം വരുത്തിയാണ് നഷ്ടമായ അവസരം തിരിച്ചുപിടിച്ചത്.

വിജയ് സേതുപതിയുടെ ഭാ​ഗങ്ങളുടെ ചിത്രീകരണം ഫെബ്രുവരി പകുതിയോടെ ആരംഭിക്കും. കൈദിയൊരുക്കിയ ലോകേഷ് കനകരാജിന്റെ വിജയ് ചിത്രത്തിലും വിജയ് സേതുപതിയാണ് വില്ലവേഷം ചെയ്യുന്നത്. രജനികാന്ത് ചിത്രം പേട്ടയിലും വിജയ് സേതുപതി വില്ലനായി എത്തിയിരുന്നു.

സിദ്ധാര്‍ഥ്, കാജല്‍ അ​ഗർവാള്‍, രാഹുല്‍ പ്രീത്, പ്രിയ ഭവാനി ഷങ്കര്‍, ബോബി സിംഹ, നെടുമുടി വേണു എന്നിവരാണ് ഇന്ത്യൻ 2ൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top