Deshabhimani

രജനികാന്ത് ചിത്രം വേട്ടയ്യന് യു/എ സർട്ടിഫിക്കറ്റ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 01, 2024, 02:21 PM | 0 min read

ചെന്നൈ > രജനികാന്തിനെ നായകനാക്കി ടി ജെ ജ്ഞാനവേൽ രചിച്ചു സംവിധാനം ചെയ്ത വേട്ടയ്യന്റെ സെൻസറിംഗ് പൂർത്തിയായി. സെൻസറിംഗിൽ യു/എ സർട്ടിഫിക്കറ്റ്  ലഭിച്ച ചിത്രം ഒക്ടോബർ 10 - ന് ലോകവ്യാപകമായി റിലീസ്‌ ചെയ്യും. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ അല്ലിരാജ നിർമ്മിച്ച ഈ ചിത്രം കേരളത്തിൽ റിലീസിന്‌ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസാണ്.

രജനികാന്തിനൊപ്പം ഫഹദ് ഫാസിൽ, മഞ്ജു വാര്യർ എന്നീ മലയാള താരങ്ങളും വേഷമിട്ട വേട്ടയ്യനിൽ, അമിതാബ് ബച്ചൻ, റാണ ദഗ്ഗുബതി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

ഛായാഗ്രഹണം:- എസ് ആർ കതിർ, സംഗീതം:- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ്:- ഫിലോമിൻ രാജ്‌.



deshabhimani section

Related News

View More
0 comments
Sort by

Home